HOME
DETAILS
MAL
യന്ത്രഊഞ്ഞാല് അപകടം : സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.രാജു
backup
September 19 2016 | 14:09 PM
പത്തനംതിട്ട: ചിറ്റാറില്‍ യന്ത്ര ഊഞ്ഞാല് അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ആശ്വാസ സഹായം നല്‍കുന്നത് ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. കലക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കും.
കാര്‍ണിവല്‍ നടത്താന്‍ പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. സംഭവശേഷം ഒളിവില്‍ പോയ പ്രധാനപ്രതിയെ അറസ്റ്റു ചെയ്യുന്നതിനു നടപടിയുണ്ടാവും. ആഘോഷവുമായി ബന്ധപ്പെട്ട് കൃത്യവിലോപമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കുടുംബത്തെ പരമാവധി ആശ്വസിപ്പിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."