HOME
DETAILS
MAL
കശ്മിരില്‍ വീണ്ടും ഭീകരാക്രമണം; പൊലിസ് സ്റ്റേഷനു നേരെ വെടിയുതിര്‍ത്തു
backup
September 19 2016 | 18:09 PM
ശ്രീനഗര്‍: ഉറിയില്‍ ആക്രമണം നടന്ന് 48 മണിക്കൂറിനിടെ ജമ്മു കശ്മിരില്‍ വീണ്ടും ഭീകരാക്രമണം. വടക്കന്‍ കശ്മിരിലെ അതിര്‍ത്തി ജില്ലയായ കുപ്വാരയിലെ ഹന്ദ്വാരയിലെ പൊലിസ് സ്റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്.
അക്രമികള്‍ പൊലിസ് പോസ്റ്റിനു നേരെ വെടിവെക്കുകയായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ, സെപ്റ്റംബര്‍ 7നും ഹന്ദ്വാരയില് ആക്രമണം നടന്നിരുന്നു.
ആക്രമണത്തിനു പിന്നില്‍ ഇന്ത്യയ്ക്കകത്തു നിന്നുള്ള ഭീകരരാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സെപ്തംബര്‍ ഏഴിനു നടത്തിയ ആക്രമണം ഇന്ത്യയ്ക്കകത്തു നിന്നുള്ള ഭീകരരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."