ക്ലാപ്പനയില്‍ അജയപ്രസാദ് മന്ദിരത്തിന് നേരെ ആക്രമണം
കരുനാഗപ്പള്ളി: സി.പി.എം ക്ലാപ്പന ലോക്കല്‍ കമ്മിറ്റി ഓഫീസിന് സ്ഥിതി ചെയ്യുന്ന അജയപ്രസാദ് സ്മാരക മന്ദിരത്തിന് നേരെ സാമൂഹ്യ വിരുദ്ധ ആക്രമണം.ഞായറാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. രാവിലെ ഓഫീസിലെത്തിയ പ്രവര്‍ത്തകരാണ് വിവരം അറിഞ്ഞത്. ഓഫീസിന്റെ ജനല്‍ചില്ലുകളും ബോര്‍ഡുകളും തകര്‍ത്ത നിലയിലാണ്. മുന്‍പും രണ്ടുതവണ ഇവിടെ ആക്രമണമുണ്ടായിരുന്നു.
കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദ്, ഓച്ചിറ എസ്.ഐ വിനോദ്ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന കല്ലുകളും കട്ടക്ഷണങ്ങളും സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ സാമൂഹ്യ വിരുദ്ധസംഘം നടത്തിയ ആക്രമണമാണിതെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി റ്റി.എന്‍.വിജയകൃഷ്ണന്‍ പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സി.പി.എം.ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."