മക്കയിലെ ബലിമാംസത്തിന്റെ മൂന്നില്‍ രണ്ടും വിദേശത്തേക്ക്
മക്ക: ഹജ്ജ് കര്‍മങ്ങളുടെ പൂര്‍ത്തീകരണത്തിന്റെയും ഉദ്ഹിയ്യത്തിന്റെയും ഭാഗമായി മക്കയിലും പുണ്യ സ്ഥലങ്ങളിലും ബലി നല്‍കപ്പെട്ട മൃഗങ്ങളുടെ മാംസങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും വിവിധ ഇസ്‌ലാമിക രാജ്യങ്ങളിലേക്ക് കയറ്റിയയക്കുമെന്നു ബലിദാന പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) വ്യക്തമാക്കി.
ശേഷിക്കുന്ന ഒരു ഭാഗം മാത്രമേ രാജ്യത്തിനകത്തു വിതരണം ചെയ്യുകയുള്ളൂ. പെരുന്നാള്‍ പിറ്റേന്ന് മുതല്‍ തന്നെ ബലിമാംസ വിതരണം മക്കയില്‍ ആരംഭിച്ചതായും എ.ഡി.ബി പ്രതിനിധികള്‍ വ്യക്തമാക്കി.
പെരുന്നാള്‍ കഴിഞ്ഞുള്ള അടുത്ത മൂന്നു ദിവങ്ങളിലായി 7,12,000 ബലിമൃഗങ്ങളെയാണ് മക്കയില്‍ ബലി നല്‍കിയതെന്നാണ് കണക്കുകള്‍. എ.ഡി.ബി സജ്ജീകരിച്ച പ്രത്യേക ഓണ്‍ലൈന്‍ സൈറ്റ് മുഖേന വിവിധ ആവശ്യങ്ങള്‍ക്കുള്ള ബലി കൂപ്പണുകള്‍ ലഭ്യമാക്കിയിരുന്നു. ഇങ്ങനെ സ്വീകരിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരം അറുക്കപ്പെടുന്ന ബലി മൃഗങ്ങളുടെ മാംസങ്ങളാണ് സംസ്‌കരിച്ച് സൂക്ഷിച്ചിരിക്കുന്നത്.
നിലവില്‍ മക്കയിലുള്ള തീര്‍ഥാടകര്‍ക്ക് അതാതു ഹജ്ജ് മിഷനുകളുടെ അഭ്യര്‍ഥന പ്രകാരം മാംസം വിതരണം ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും അനുമതി ലഭിക്കുന്ന മുറക്ക് അതാതു സ്ഥലങ്ങളിലെ സന്നദ്ധ സംഘടനകള്‍ക്ക് നയതന്ത്ര കാര്യാലയ പ്രതിനിധി മുഖേനയാണ് ബലിമാംസം എത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."