HOME
DETAILS
MAL
മൈനേനി ഫൈനലില്‍ തോറ്റു
backup
February 22 2016 | 11:02 AM
ന്യൂഡല്‍ഹി: ഡല്‍ഹി ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ സ്വപ്ന കുതിപ്പ് നടത്തിയ ഇന്ത്യയുടെ സാകേത് മൈനേനി ഫൈനലില്‍ തോല്‍വി വഴങ്ങി.
ഫ്രാന്‍സ് താരം സ്റ്റെഫാനെ റോബര്‍ട്സാണ് ഇന്ത്യന്‍ താരത്തെ കീഴടക്കി കിരീടം നേടിയത്.
നാലാം സീഡായി മൈനേനി കലാശപ്പോരാട്ടത്തില്‍ അനായാസം വെല്ലുവിളിയുയര്‍ത്താതെ തോല്‍വി വഴങ്ങുകയായിരുന്നു. സ്കോര്‍: 3-6, 0-6. നേരത്തെ ഡബിള്‍സ് ഫൈനലിലും മൈനേനിയും സനം സിങും അടങ്ങിയ സഖ്യം ഭൂപതി- യൂകി ഭാംബ്രി സഖ്യത്തോടു തോറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."