പ്ലസ്ടു പാസായോ?; ഡല്‍ഹി പൊലിസില്‍ കോണ്‍സ്റ്റബിളാകാം
കോണ്‍സ്റ്റബിള്‍ നിയമനത്തിനായി ഡല്‍ഹി പൊലിസ് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അല്ലെങ്കില്‍ പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും അപേക്ഷിക്കാം. ആകെ 4,669 ഒഴിവുകളാണുള്ളത്. ഇതില്‍ 1,554 ഒഴിവുകള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്തതാണ്.
തെരഞ്ഞെടുപ്പ് രീതി:
ആദ്യം ശാരീരിക പരിശോധനയും അതില്‍ വിജയിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയും നടത്തും. തെരഞ്ഞെടുക്കപ്പെട്ടാല്‍ കേന്ദ്ര ജീവനക്കാര്‍ക്കു ലഭിക്കുന്ന അലവന്‍സുകളോടെ 5,200 രൂപ മുതല്‍ 20,200 രൂപവരെ ശമ്പളം ലഭിക്കും. 2,000 രൂപയാണ് ഗ്രേഡ് പേ.
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം:
http:www.delhipolice.nic.in വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകള്‍ക്കും സംവരണ വിഭാഗക്കാര്‍ക്കും ഫീസില്ല. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
വിശദവിവരങ്ങള്‍ക്ക് http:www.delhipolice.nic.in സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."