കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രത്തില്‍ ഒഴിവുകള്‍
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷന്‍, കരാര്‍, ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
തസ്തികകള്‍:
മെഡിക്കല്‍ സൂപ്രണ്ട് (മെഡിക്കല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി, സര്‍ജിക്കല്‍ ഓങ്കോളജി).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദം, തത്തുല്യ യോഗ്യത, അംഗീകൃത സ്ഥാപനത്തില്‍നിന്നു ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നു വര്‍ഷത്തെ അധ്യാപന, ഗവേഷണ പരിചയവും വേണം.
അസിസ്റ്റന്റ് പ്രൊഫസര്‍ (മെഡിക്കല്‍ ഓങ്കോളജി), അസിസ്റ്റന്റ് പ്രൊഫസര്‍ (സര്‍ജിക്കല്‍ ഓങ്കോളജി), അസിസ്റ്റന്റ് പ്രൊഫസര്‍ (പത്തോളജി), അസിസ്റ്റന്റ് പ്രൊഫസര്‍ (റേഡിയോ തെറാപ്പി):
ഇവയില്‍ ഓരോ ഒഴിവുകളാണുള്ളത്. പ്രായം 65 വയസ് കവിയരുത്.
ബയോമെഡിക്കല്‍ എന്‍ജിനിയര്‍:
യോഗ്യത: ആശുപത്രി ഉപകരണങ്ങള്‍ കൈകാര്യം ചെയ്ത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഹെഡ് നഴ്‌സ്:
യോഗ്യത: കാന്‍സര്‍ ചികിത്സാ മേഖലയില്‍ ഹെഡ് നഴ്‌സ് ആയി ചുരുങ്ങിയതു മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
സ്റ്റാഫ് നഴ്‌സ്:
യോഗ്യത: കാന്‍സര്‍ ചികിത്സാ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന കീമോതെറാപ്പി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസാകണം.
ഫാര്‍മസിസ്റ്റ്:
യോഗ്യത: ഓങ്കോളജി ഫാര്‍മസി രംഗത്ത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ലാബ് ടെക്‌നീഷ്യന്‍: മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം.
മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍: ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം.
നഴ്‌സിങ് അസിസ്റ്റന്റ്: മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഓഫിസ് അറ്റന്‍ഡന്റ്, ക്ലീനിങ് സ്റ്റാഫ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍: രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. മേല്‍പ്പറഞ്ഞ തസ്തികള്‍ക്കു പ്രായം 36 വയസ് കവിയരുത്.
സെക്യൂരിറ്റി സ്റ്റാഫ്:
വിമുക്ത ഭടന്‍മാര്‍ക്ക് മുന്‍ഗണന.
വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 26നു വൈകിട്ട് അഞ്ചിനു മുന്‍പ് സ്‌പെഷല്‍ ഓഫിസര്‍, കൊച്ചി കാന്‍സര്‍ ഗവേഷണ കേന്ദ്രം, എച്ച്.എം.ടി റോഡ്, മെഡിക്കല്‍ കോളജ് കാംപസ്, എറണാകുളം 683503 എന്ന വിലാസത്തില്‍ ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."