കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നീലേശ്വരം കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എജുക്കേഷന്‍ സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുതിനായി കണ്ണൂര്‍ സര്‍വ്വകലാശാല താവക്കരയില്‍വച്ച്് സെപ്റ്റംബര്‍ 22 വ്യാഴാഴ്ച രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റ്റര്‍വ്യൂ നടത്തുന്നു. യോഗ്യത: 1) 55% മാര്‍ക്കില്‍ കുറയാതെ കംപ്യൂട്ടര്‍ സയന്‍സ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍സ് എന്നിവയിലേതെങ്കിലും ഒരംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ 55% മാര്‍ക്കില്‍ കുറയാതെയുള്ള എം.ടെക്ക് ബിരുദം. 2) നെറ്റ് പി.എച്ച്.ഡി (നെറ്റ് പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ അതില്ലാത്തവരെയും പരിഗണിക്കും). അപേക്ഷാഫോമും വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ (ംംം.സമിിൗൃൗിശ്‌ലൃശെ്യേ.മര.ശി) ലഭ്യമാണ്.
സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ നോണ്‍ ക്രിമിലയര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. നിലവില്‍ മൂന്ന് വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്നവരും (നെറ്റ് പി.എച്ച്.ഡി യോഗ്യതയുള്ളവര്‍) നെറ്റ് യോഗ്യത ഇല്ലാത്തവരുമായ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് (കരാര്‍ അടിസ്ഥാനത്തില്‍) വകുപ്പ് മേധാവിയില്‍ നിന്നും സമ്മതപത്രം വാങ്ങി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."