ഷോജി വധം അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാജി
കോതമംഗലം: മാതിരപ്പിള്ളി വിളയാലില്‍ നാല് വര്‍ഷം മുന്‍പ് വീടിനുള്ളില്‍ കൊല ചെയ്യപ്പെട്ട ഷോജി വധം അന്വേഷിക്കുന്ന നിലവിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷാജി പരാതി നല്കി.2012 ആഗസ്റ്റ് എട്ടിന് രാവിലെ 10 നും 11 നു മിടയില്‍ വീട്ടിലെ മുറിയില്‍ കഴുത്തറത്ത് കൊല ചെയ്യപ്പെട്ട നിലയിലാണ് ഷോജിയുടെ മൃതദേഹം കണ്ടെത്തുന്നത്.
ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ടും പ്രതികളെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ആറ് മാസങ്ങള്‍ക്ക് ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മാറി വന്നതല്ലാതെ പ്രതിയെ കണ്ടെത്തുന്നതിനോ കൊലപാതക കാരണം കണ്ടെത്തുവാനോ കഴിഞ്ഞിട്ടില്ല.
നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാജി സംശയ്ക്കുന്ന ആളുകളില്‍ നിന്ന് വന്‍ തുകകള്‍ കൈപറ്റിയിട്ടുണ്ടെന്നും വരവില്‍ കവിഞ്ഞ സ്വത്ത് സംബന്ധിച്ച് അന്വേഷണം ആവിശ്യ പ്പെട്ട് വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഷാജിയുടെ മകളെ കഴിഞ്ഞ ആഗസ്റ്റ് 17 ന് സ്കൂളിലെത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തത് സംബന്ധിച്ച് മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."