ഇരുവൃക്കകളും തകരാറിലായ ആള് ചികിത്സാസഹായം തേടുന്നു
പെരുമ്പാവൂര്‍: ഇരുവൃക്കകളും തകാരാറിലായയാള് ചികിത്സാസഹായം തേടുന്നു. കൂവപ്പടി ഗ്രാമപഞ്ചായത്ത് കൂടാലപ്പാട് സ്വദേശി വെട്ടുകാട്ടില്‍ വീട്ടില്‍ ശിവന്(45) ആണ് ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് സുമനസുകളുടെ സഹായം തേടുന്നത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശിവന് ഡയാലിസിസ് ചെയ്താണ് പിടിച്ചു നില്‍ക്കുന്നത്.
വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശാസ്ത്രക്രിയക്കും തുടര്‍ചികിത്സയ്ക്കുമായി ഏകദേശം 20 ലക്ഷം രൂപ ചിലവ് വരും. ഈ തുക കണ്ടെത്തുവാനുള്ള കഴിവ് നിര്‍ധനായ ശിവനോ കുടുംബാംഗങ്ങള്‍ക്കൊ ഇല്ല. പ്രായമായ അമ്മയും ഭാര്യയും രണ്ട് കുട്ടികളുംമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ശിവന്.ശിവന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക സമാഹരിക്കുന്നതിന് വേണ്ടി എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളായും എം.ഒ ജോസ് ചെയര്‍മാനും, വിന്‍സെന്റ് റാഫേല്‍ കണ്‍വീനറുമായി ഒരു ചികിത്സാ സഹായ സമിതി രൂപീകരിച്ച് കൂവപ്പടി യൂനിയന്‍ ബാങ്കില്‍ അക്കൗണ്ട് നമ്പര്‍ 338702010025878 ഐ.എഫ്.എസ്.സി കോഡ് യു.ബി.ഐ.എന്‍ 0533874 എന്ന അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."