വാട്ടര്‍ മെട്രോയില്‍ പശ്ചിമകൊച്ചിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എയുടെ നിവേദനം
മട്ടാഞ്ചേരി: മെട്രോ റെയില്‍ സൗകര്യം എത്താത്ത ദ്വീപുകളില്‍ ഗതാഗത സൗകര്യം സുഗമമാക്കുന്നതിന് പശ്ചിമകൊച്ചിയിലെ പ്രദേശങ്ങളില്‍ വാട്ടര്‍ മെട്രോ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എയുടെ നിവേദനം.
ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, ടൂറിസം വില്ലേജായ കുമ്പളങ്ങി,തീര്‍ഥാടന കേന്ദ്രമായ കണ്ണമാലി,നെട്ടൂര്‍,തോപ്പുംപടി,പള്ളുരുത്തി,ഇടക്കൊച്ചി ഉള്‍പ്പെടെയുള്ള പശ്ചിമകൊച്ചിയിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.കൊച്ചി നഗരത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ജലഗതാഗതവും മെട്രോറെയിലും സമന്വയിപ്പിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ.
ഇത് പശ്ചിമകൊച്ചിയിലേക്ക് കൂടി ഉള്‍പ്പെടുത്തുന്നത് യാത്രാ ദുരിതത്തിന് പരിഹാരമാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.കൊച്ചിയുടെ വികസനത്തിന്റെ ഭാഗമായി ഗതാഗത കുരുക്കും യാത്രാദുരിതവും കാലങ്ങളായി പശ്ചിമകൊച്ചിക്കാര്‍ അനുഭവിക്കുകയാണ്.
ഇതിന് പരിഹാരം കാണാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.ഇതിനാല്‍ വാട്ടര്‍ മെട്രോ പശ്ചിമകൊച്ചിയെ കൂടി ഉള്‍പ്പെടുത്തി നടപ്പിലാക്കിയാല്‍ ജനങ്ങള്‍ക്ക് ഗുണകരമാകും.ആയതിനാല്‍ ഈ പ്രദേശങ്ങളില്‍ കൂടി ഉള്‍പ്പെടുത്തി നടപ്പിലാക്കണമെന്ന് ജോണ്‍ ഫര്‍ണാണ്ടസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."