തടി ലോറി മറിഞ്ഞു; വന്‍ അപകടം ഒഴിവായി
അരൂര്‍: ദേശീയപാതയില്‍ തടി ലോറി മറിഞ്ഞു. കെ.എസ്.ആര്‍.ടി.സി. ബസിന് സൈഡ് കൊടുക്കവെ നിയന്ത്ര ണം തെറ്റിയ തടി ലോറി നടപ്പാതയിലേക്ക് മറിയുകയായിരുന്നു. ലേറിയിലുണ്ടായിരുന്നവര്‍ പരുക്കുകളില്ലാതെ രക്ഷപെട്ടു.
ദേശീയപാതയില്‍ അരൂര്‍ പെട്രോള്‍ ബങ്കിനുസമീപം തിങ്കളാഴ്ച പുലര്‍ച്ചേ മൂന്നു മണിയോടെയായിരുന്നു അപകടം. നടപ്പാതക്ക് സമീപമുള്ള വലിയകുഴിയില്‍ മഴവെള്ളം കെട്ടികിടന്നതാണ് ലോറി മറിയാന്‍ കാരണം. കുഴിയില്‍ വീണ ലോറിയുടെ പ്രധാന ആക്‌സില്‍ വേര്‍പെട്ടു.
അപകടസ്ഥലത്തിനു സമീപംകൂടി ഇലവണ്‍ കെ.വിയും ലൊടെന്‍ഷന്‍ വൈദ്യുതി കമ്പികളും പോകുന്നുവെങ്കിലും അതില്‍ തട്ടാതെ മറിഞ്ഞത് മൂലം വന്‍ അപകടം ഒഴിവായി. ദേശീയപാതയില്‍ അരൂരിന്റെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെ മൂന്നോളം തടി ലോറികളാണ് ഇത്തരത്തില്‍ മറിഞ്ഞത്. രാത്രി 12 മണിക്ക് ശേഷമാണ് കൂടുതലും അപകടങ്ങള്‍ ഉണ്ടാകുന്നത്.
ദീര്‍ഘദൂരത്തുനിന്ന് എത്തുന്ന തടി ലോറികള്‍ ആവശ്യമായ വിശ്രമം എടുക്കാതെയും അമിത വേഗത്തിലും അമിത ഭാരവും പേറി വരുന്നത് അപകടത്തിന് കാരണമാകുന്നു. ദേശീയപാതയിലൂടെ രാത്രികാലങ്ങളിലാണ് ദീര്‍ഘദുര ചരക്കുലോറികളും ബസുകളും കടന്നുപോകുന്നത്.
ഇതിന് ആവശ്യമായ പരിശോധനാ സംവിധാനം ഇവിടെയില്ല. വലിയ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് രാത്രികാലങ്ങളില്‍ വാഹന പരിശേധന നടത്തുന്നത്. ഇവിടെ മീഡിയനുകളില്‍ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കുകള്‍ പലസ്ഥലങ്ങളിലും തെളിയുന്നില്ല.
എതിര്‍ദിള്‍യില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ പറ്റാത്തവിധം കുറ്റികാടുകള്‍ പിടിച്ച് കിടക്കുകയായിരുന്നുവെങ്കിലും ഇപ്പോള്‍ മരച്ചീനി കൃഷിക്കായി മീഡിയനുകള്‍ ശുചീകരിച്ചത് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. അരൂരില്‍ പ്രവര്‍ത്തനരഹിതമായികിടക്കുന്ന ടോമാ കെയറില്‍ രാത്രികാല പരിശോധനാ കേന്ദ്രം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."