വിവാഹേതര ബന്ധങ്ങള്‍ ഭീതിജനകമായി ഉയരുന്നുവെന്ന് വനിതാ കമ്മിഷന്‍
ആലപ്പുഴ: കേരളത്തിലെ കുടുംബ ബന്ധങ്ങളില്‍ വിവാഹേതര ബന്ധങ്ങള്‍ കാര്യമായ ഉലച്ചില്‍ ഉണ്ടാക്കുന്നതായി വനിതാ കമ്മീഷന്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച കമ്മീഷന്‍ മെഗാ അദാലത്തില്‍ പങ്കെടുക്കവെ ഡോ. ജെ. പ്രമീളാ ദേവിയുടെതാണ് നീരിക്ഷണം. മുന്‍കാലങ്ങളില്‍ പുരുഷന്‍മാരാണ് കൂടുതല്‍ വിവാഹേതര ബന്ധങ്ങളില്‍പ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും ഒട്ടും പിന്നിലല്ല. നാലു വയസുള്ള മകളുടെ മേലുള്ള അവകാശവാദവുമായി എത്തിയ അമ്മയുടെ പരാതി കേള്‍ക്കുകയായായിരുന്നു കമ്മീഷന്‍.
മുമ്പ് തന്നെ പെണ്ണുകാണാന്‍ വന്ന ഒരു യുവാവിനോടൊപ്പമാണ് ഇപ്പോള്‍ താമസമെന്ന് പരാതിയുമായെത്തിയ കുട്ടിയുടെ അമ്മ കമ്മീഷനോട് വ്യക്തമാക്കി. ഭര്‍ത്താവിന്റെ അവഗണനയും പീഡനവും മൂലമാണ് താന്‍ വേറൊരാളുടെ കൂടെ താമസിക്കുന്നതെന്ന് യുവതി പറഞ്ഞു. ഇപ്പോള്‍ അച്ഛനോടൊപ്പം ഉള്ള കുട്ടിയെ വിട്ട് കിട്ടണമെന്നാണ് യുവതിയുടെ അവശ്യം. നിലവില്‍ വിവാഹമോചനം നടത്താതെ അന്യ പുരുഷനോടൊപ്പം ജീവിക്കുന്ന അമ്മയുടെ അടുത്തേക്ക് കുട്ടിയെ വിടുന്നത് സുരക്ഷിതമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. കുട്ടിയെ കാണാന്‍ അവസരം നല്‍കുന്നത് സംബന്ധിച്ച് തൃക്കുന്നപ്പുഴ എസ്.ഐ.യോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. കുട്ടിയെ കാണാന്‍ അവസരം നല്‍കുന്നതിന് നിയമപ്രകാരം സാധ്യമാണെങ്കില്‍ അതിനുള്ള അവസരം ഒരുക്കാന്‍ എസ്.ഐ.യോട് ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ പറഞ്ഞു.
കുട്ടികള്‍ക്ക് നല്ല മാതൃകകള്‍ ആവാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. വിവാഹപൂര്‍വ്വ കൗണ്‍സിലിങ്, പരിശീലനം എന്നിവയിലൂടെ കുടുംബ ബന്ധങ്ങളുടെ പവിത്രത കൂട്ടാന്‍ കമ്മീഷന്‍ ശ്രമിച്ചുവരുന്നതായി ഡോ.പ്രമീളാ ദേവി പറഞ്ഞു.
79 കേസുകള്‍ പരിഗണിച്ചതില്‍ 40 എണ്ണം തീര്‍പ്പാക്കി. 20 എണ്ണത്തില്‍ പൊലീസ് റിപ്പോര്‍ട്ട തേടി. 19 കേസുകള്‍ കക്ഷി ഹാജരാകത്തതിനെ തുടര്‍ന്ന് അടുത്ത സിറ്റിങിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."