ലെയ്ത്തില്‍ മോഷണം: യുവാവിനെ തൊടുപുഴ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി
തൊടുപുഴ: ജോലിക്കു നിന്ന വര്‍ക് ഷോപ് ലെയ്ത്തില്‍ നിന്ന് 47000 രൂപയും ലൈസന്‍സും മോഷ്ടിച്ച കേസില്‍ യുവാവിനെ തൊടുപുഴ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. മൂവാറ്റുപുഴ പേഴക്കാപ്പള്ളി ചിറ്റായം വീട്ടില്‍ അന്‍ഷാദി(20)നെയാണ് മൂവാറ്റുപുഴ പൊലിസില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: കഴിഞ്ഞ മാസമാണ് മോഷണം നടക്കുന്നത്. ഉണ്ടപ്ലാവ് ഇന്തുങ്കല് നൗഷാദിന്റെ ലെയ്ത്തില്‍ നിന്നാണ് അന്‍ഷാദ് രൂപയും ലൈസന്‍സും ചില ബില്ലുകളും മോഷ്ടിക്കുന്നത്. സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് അന്‍ഷാദ് ലെയ്ത്തില്‍ ജോലിക്ക് പ്രവേശിക്കുന്നത്. കടയുടെ മുമ്പിലെ മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാളെ നൗഷാദിന് പരിചയപ്പെടുത്തുന്നത്.
പണവും ലൈസന്‍സും ബില്ലുകളും ഒരു കുടയിലാണ് നൗഷാദ് സൂക്ഷിച്ചിരുന്നത്. സംഭവ ദിവസം 25,000 രൂപയുടേയും 22,000 രൂപായുടേയും രണ്ട് കെട്ടുകള്‍ നൗഷാദ് കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്നു. ഇത് മനസിലാക്കിയ അന്‍ഷാദ്, നൗഷാദില്ലാത്ത സമയത്ത് പണവുമായി മുങ്ങുകയായിരുന്നു.
മങ്ങാട്ടുകവലയിലുള്ള ഒരു കടയില്‍ നിന്ന് 24000 രൂപയ്ക്ക് സെക്കന് ഹാന്‍ഡ് ബൈക്കും ഇയാള്‍ വാങ്ങി.
ഇതുമായി പോകുമ്പോഴാണ് മൂവാറ്റുപുഴ പൊലിസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ ലെയ്ത്തിലെ മോഷണ വിവരം പുറത്തു വരികയായിരുന്നു. ചാര്‍ജ് എസ്.ഐ പൗലോസും സംഘവുമാണ് അന്വേഷണം നടത്തുന്നത്.ഇയാളെ ലെയ്ത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."