HOME
DETAILS

വഴിത്തലയില്‍ വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ചു തൊടുപുഴ മേഖലയില്‍ വീണ്ടും മോഷണം

  
backup
September 20 2016 | 03:09 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%be


തൊടുപുഴ:  തൊടുപുഴ മേഖലയില്‍  നിന്നും തസ്‌കരന്‍മാര്‍ ഒഴിയുന്നില്ല. നാടിനെ വിറപ്പിച്ച് തസ്‌ക്കരന്‍മാര്‍ വീടിന്റെ വാതില്‍ വെട്ടിപ്പൊളിച്ചു. വഴിത്തല വീട്ടിക്കല്‍ അനില്‍കുമാറിന്റെ വീടിന്റെ മുന്‍വാതിലാണ് കള്ളന്‍മാര്‍ വെട്ടിപ്പൊളിച്ച് മാഷണശ്രമം നടത്തിയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ആള്‍താമസമില്ലാതിരുന്ന വീടിന്റെ വാതില്‍ കോടാലി ഉപയോഗിച്ച് വെട്ടിപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാരയും മേശയും പരിശോധിക്കാനായി സാധനങ്ങള്‍ എല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. എറണാകുളത്താണ് അനില്‍ ഇപ്പോള്‍ താമസിക്കുന്നത്. അതിനാല്‍ പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഇവിടെ വയ്ക്കാറില്ലാത്തതിനാല്‍ മോഷ്ടാക്കളുടെ പദ്ധതി പാളി.
ഇടയ്ക്ക് വഴിത്തലയിലെ വീട്ടില്‍ വന്നു പോകുമെന്നും അനില്‍ പറയുന്നു. ഞായറാഴ്ച വൈകുന്നേരം വരെ അനില്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി 12 വരെ സ്ഥലത്ത് വിവിധ കലാപരിപാടികള്‍ നടന്നിരുന്നു. ഈ സമയത്താവാം മോഷ്ടാക്കള്‍ വാതില്‍ വെട്ടിപൊളിച്ചതെന്നാണ് പൊലിസ് നിഗമനം.
അടുത്തടുത്ത് വീടുകളുള്ള പ്രദേശമായതിനാല്‍ വെട്ടിപൊളിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം മോഷണത്തെ ബാധിക്കുമെന്നതിനാല്‍ ഓണാഘോഷം നടക്കുന്നതിന്റെ ബഹളം ഇവര്‍ക്കു മുതല്‍ക്കൂട്ടായി.  മൂന്നാഴ്ച മുമ്പ് സമീപത്തു താമസിക്കുന്ന അനിലിന്റെ പിതൃസഹോദരന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. രാത്രി 2.30 ഓടെ വീടിന്റെ കോളിംഗ് ബെല്‍ തുടര്‍ച്ചയായി മുഴങ്ങുന്നതു കേട്ടാണ് ഗൃഹനാഥനായ ശിവശങ്കരപ്പിള്ള എഴുന്നേറ്റത്.
 പ്രദേശത്ത് ആ സമയം വൈദ്യുതി ഇല്ലായിരുന്നു. ഇന്‍വര്‍ട്ടര്‍ ഉണ്ടായിരുന്നതിനാല്‍ ലൈറ്റിട്ടു ജനാലവഴി നോക്കിയപ്പോള്‍ ആരേയും കണ്ടില്ല. ഭയന്നു വീടിന്റെ പുറത്ത് വീട്ടുകാര്‍ ഇറങ്ങാതിരുന്നതിനാല്‍ മറ്റ് അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് അനിലും ശിവശങ്കരപിള്ളയും വീടിന്റെ സമീപത്ത് ടോര്‍ച്ചടിച്ച് പരിശോധിച്ചെങ്കിലും ആരേയും കണ്ടില്ല. ഇവര്‍ തന്നെയാകും അനിലിന്റെ വീട്ടിലും എത്തിയതെന്നു സംശയമുണ്ട്. മോഷണശ്രമം നടന്ന അനിലിന്റെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ദരും പൊലിസും പരിശോധന നടത്തി. മങ്ങാട്ടുകവലയിലെ ലെയ്ത്തില്‍ കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ് ഒരാളെ മുവാറ്റുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്നലെ തെളിവെടുപ്പിന് മങ്ങാട്ടുകവലയില്‍ എത്തിച്ചിരുന്നു.
തൊടുപുഴ മേഖലയില്‍ തുടര്‍ച്ചയായി കവര്‍ച്ച നടക്കുന്നത് ജനങ്ങളെ ഭയവിഹ്വലരാക്കിയിരിക്കുകയാണ്.  നഗരത്തില്‍ പമ്പുടമയുടെ വീട് ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.  ഒരു ഡസനോളം മോഷണങ്ങളാണ് കഴിഞ്ഞ ഒരുമാസത്തിനിടയില്‍ തൊടുപുഴ മേഖലയില്‍ നടന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago