ആയുഷ് സ്ക്കൂള് ഹെല്‍ത്ത് പ്രോഗ്രാം ഉദ്ഘാടനം നിര്‍വഹിച്ചു
കടുത്തുരുത്തി: കേരളസര്‍ക്കാര്‍ ഹോമിയോപതി വകുപ്പ് ദേശീയ ആയുഷ് മിഷനുമായി സഹകരിച്ച് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ സ്ക്കൂളുക ളില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടി കടുത്തുരുത്തി ഗവ.സ്ക്കൂളില്‍ മോന്‍സ്ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ പദ്ധതിയായ ആയുഷ് സ്ക്കൂള് ഹെല്‍ത്ത് പ്രോഗ്രാം ഒരു ജില്ലയില്‍ രïു പദ്ധതികളാണ് കടുത്തുരുത്തി ബ്ലോക്കിനു ലഭിച്ചിരിക്കുന്നത്. എന്‍എച്ച് എമ്മിന്റെ കീഴിലുളള ഹോമിയോ ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന പദ്ധതി കടുത്തുരുത്തി ഗവണ്മെന്റ് വിഎച്ച് എസി സ്ക്കൂളും, തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കïറി സ്ക്കൂളിലും പ്രോഗ്രാം നടപ്പിലാക്കും. കുട്ടികളുടെ ശാരിരീക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുളള പദ്ധതിയില്‍ കുട്ടികളുടെ പഠനസ്വാഭാവവൈകല്യങ്ങള്, മാനസിക പിരിമുറുക്കങ്ങള്‍, വിളര്‍ച്ച, ചര്‍മ്മരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്ന ങ്ങള് ഹോമിയോപതി ചികിത്സയിലൂടെ പരിഹാരം കാണും.
കുട്ടികളെ സ്ക്രീനിംഗ് നടത്തി തരംതിരിച്ച് ട്രീറ്റ്മെന്റ്, കൗണ്‍സിലിംഗ്, പഠനനിലവാരം, ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടുളള പദ്ധതിയാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു. യോഗത്തില്‍ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ഹോമിയോ) ഡോ.ശ്രീലത, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജയിംസ്, കടുത്തുരുത്തി ഗവ.വിഎച്ച്എസ്സ് വിപിന്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കïറി സ്ക്കൂള് ഹെഡ്മാസ്റ്റര് ആയുഷ് സ്ക്കൂള് ഹെല്‍ത്ത് കണ്‍വീനര്‍ ഡോ.വീണ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."