HOME
DETAILS
MAL
ഇല്ലിക്കക്കല്ല് അപകടം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
backup
September 20 2016 | 03:09 AM
കോട്ടയം : ഈരാറ്റുപേട്ട ഇല്ലിക്കല്‍ കല്ല് വിനോദ സഞ്ചാര കേന്ദ്രത്തില്‍ കാല് വഴുതി 500 അടി താഴ്ചയില്‍ വീണ് തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
ഗ്രീന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായ ഇല്ലിക്കല്‍ ക്കല്ലില്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തതാണ് അപകട കാരണമെന്ന് പരാതിയുïെന്ന് കമ്മീഷന് അംഗം കെ. മോഹന്‍ കുമാര്‍ നിരീക്ഷിച്ചു.
റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് സ്ഥലം വിട്ടു നല്‍കാത്തത് കാരണമാണ് ഇല്ലിക്ക കല്ലില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതെന്നും പരാതിയുï്. ഇല്ലിക്ക കല്ലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ ഏജന്‍സികള്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കമ്മീഷന് പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."