ഒ.ഡി .എഫ്: ജില്ലയില്‍ രïാംഘട്ട പ്രവര്‍ത്തനം ധ്രുതഗതിയില്‍
കോട്ടയം: ജില്ലയെ സമ്പൂര്‍ണ ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) ജില്ലയാക്കുന്നതിന്റെ രïാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ സി.എ. ലത ഇതുസംബന്ധിച്ച് ചേര്‍ന്ന അവലോകനയോഗത്തില്‍ അറിയിച്ചു.
പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്നും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് പ്രവര്‍ത്തന പുരോഗതി ഉറപ്പാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഈ ആഴ്ച 18 പഞ്ചായത്തുകള്‍ കൂടി ഒ ഡി എഫ് ആയി പ്രഖ്യാപിക്കും. ജില്ലയില്‍ 9138 ടോയ്ലറ്റുകളാണ് പരിപാടിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. ഇതില്‍ 8438 എണ്ണം കരാര്‍ പൂര്‍ത്തിയായി തുടര്‍നടപടി ആരംഭിച്ചിട്ടുï്. ബാക്കിയുള്ള 699 എണ്ണത്തിന്റെ കരാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കും.
4996 കക്കൂസുകള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടുï്. മൂന്നിലവ്, മേലുകാവ്, തിരുവാര്‍പ്പ്, അയ്മനം, നീïൂര്‍, കടുത്തുരുത്തി, കല്ലറ, മുളക്കുളം, വാകത്താനം തൃക്കൊടിത്താനം, പള്ളം, കുറിച്ചി, പുതുപ്പള്ളി, മീനടം, കിടങ്ങൂര്‍, രാമപുരം, കുറവിലങ്ങാട് എന്നീ പഞ്ചായത്തുകളാണ് ഈ ആഴ്ച ഒ.ഡി.എഫ് ആകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."