HOME
DETAILS
MAL
അലിഗഢില്‍ പശുവിറച്ചിയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് വൈസ്ചാന്‍സലര്‍
backup
February 22 2016 | 13:02 PM
അലിഗഢ്: അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ പശുവിറച്ചി വിളമ്പുന്നില്ലെന്ന് വൈസ് ചാന്‍സലര്‍.
ഇവിടെ പശുവിറച്ചി വിളമ്പുന്നെന്നാരോപിച്ച് ബി.ജെ.പിയും വി.എച്ച്.പിയും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനുപുറമേ സിറ്റി മേയര്‍ ശകുന്തള ഭാരതിയുടെ നേതൃത്വത്തില്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റിയുടെ കന്റീന്‍ മെനുവില്‍ ബീഫ് ബിരിയാണി എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവിന് ശ്രമിച്ചതെന്നും ബീഫ് ബിരിയാണ് പശുവിറച്ചികൊണ്ടല്ലെന്നും പോത്ത് ഇറച്ചിയാണെന്നും വൈസ് ചാന്‍സലര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."