മെഡിക്കല്‍ കോളജില്‍ നാലാം ബാച്ച് പഠനം തുടങ്ങി
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ ക്ലാസ് തുടങ്ങി. പാവപ്പെട്ട രോഗികളെ സേവിക്കുന്നതില്‍ ഞങ്ങള്‍ വീഴ്ച്ച വരുത്തുകയില്ലന്ന പ്രതിജ്ഞയോടെയായിരുന്നു ക്ലാസിന്റെ തുടക്കം.
ഒരു ബാച്ചില്‍ 100 സീറ്റുള്ള മെഡിക്കല്‍ കോളജില്‍ 85 സീറ്റുകള്‍ കേരളാ വിദ്യാര്‍ഥികള്‍ക്കും 15 എണ്ണം ദേശീയ ക്വാട്ടയുമാണ്. ഇതില്‍ 86പേര് ഇന്നലെ വരെ പ്രവേശനം നേടി. അതേസമയം, പുതിയ ബാച്ച് കൂടി എത്തിയതോടെ കൂടുതല്‍ വിദ്യാര്‍ഥികളെ ഉള്‍കൊള്ളാന്‍ നിലവില്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ആശുപത്രി കെട്ടിടത്തിലെ താല്കാലിക ഹോസ്റ്റലില്‍ ഇടമില്ലാതായി. ഇതോടെ പുതിയ ഹോസ്റ്റല്‍ കെട്ടിടം ഇവര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. എം.സി.ഐ യുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി. താമസസൗകര്യത്തിന്റെ പ്രശ്നത്തില്‍ പരിഹാരം കാണാനായെങ്കിലും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികളുടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
മെഡിക്കല്‍ കോളജിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി ഇന്ന് തിരുവന്തപുരത്ത് ചര്‍ച്ച നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് അംഗീകാരം നഷ്ടമാകുമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അധികൃതരെ അറിയിച്ച സാഹചര്യത്തിലാണ് തിരക്കിട്ട യോഗം. രാവിലെ പത്തോടെ നടന്ന ചടങ്ങില്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ്ബാബു, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. സിറിയക്ക് ജോബ്, ഡോ. സജൈ, വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."