HOME
DETAILS

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എം.എല്‍.എയും കോണ്‍ഗ്രസ് നേതാക്കളും

  
backup
September 20 2016 | 05:09 AM

%e0%b4%9c%e0%b5%81%e0%b4%a1%e0%b5%80%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b4%ae

വണ്ടൂര്‍: ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ പ്രതിയെ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞിയും ആവശ്യപെട്ടു. കേസില്‍ ആരോപണ വിധേയര്‍ പൊലിസുകാരായതിനാല്‍ നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു സ്വതന്ത്രമായ അന്വേഷണം സാധ്യമാവില്ലെന്നും കുടുംബങ്ങളുടേയും പൊതുജനങ്ങളുടേയും സംശയം ദൂരീകരിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം മാത്രമാണ് പരിഹാരമെന്നും ഇവര്‍ പറഞ്ഞു. ദിവസം ചെല്ലുംന്തോറും പൊലിസ് വാദങ്ങള്‍ക്ക് മേല്‍ സംശയം വര്‍ധിക്കുകയാണെന്നും പൊതുജനങ്ങള്‍ക്ക് അഭയ കേന്ദ്രമാവേണ്ട പൊലിസ് സ്‌റ്റേഷന്‍ ഭീതിയുടെ കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണ്. മരണം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും നഷ്ട പരിഹാരം നല്‍കാന്‍ തയാറാവാത്ത സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രിയടക്കമുള്ളവരെ നേരില്‍ കണ്ട് ധരിപ്പിച്ചിരുന്നുവെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും എംഎല്‍എ പറഞ്ഞു.

വണ്ടൂരിലെ കസ്റ്റഡി മരണത്തിലും സമാനമായ ഇടപെടല്‍ ഇല്ലാതിരിക്കാനാണ് കോണ്‍ഗ്രസ് ജാഗ്രത പാലിക്കുന്നതെന്നും ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി പറഞ്ഞു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച്ച ധര്‍ണാ സമരം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആവശ്യമെങ്കില്‍ എസ്.പി ഓഫീസ് മാര്‍ച്ച്, സ്റ്റേഷന്‍ ഉപരോധമടക്കമുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പത്ര സമ്മേളനത്തില്‍ ഡി.സി.സി വൈസ്പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ്, സെക്രട്ടറിമാരായ സി.കെ മുബാറക്, എന്‍.എ മുബാറക്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി അജ്മല്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago