HOME
DETAILS
MAL
സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: എ.എ.പി
backup
September 20 2016 | 05:09 AM
വണ്ടൂര്‍: പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ വസ്തുതകള്‍ പുറത്തു വരണമെങ്കില്‍ പുറത്തുള്ള ഏജന്‍സിയെ കൊണ്ട് കേസന്വേഷിപ്പിക്കണമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര് നീലകണ്ഠന്. മരണപ്പെട്ട ലത്തീഫിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളോടു സംസാരിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലത്തീഫിന്റെ മരണം ക്രൂരമായ മര്‍ദനത്തിനു ശേഷമാണെന്ന് സംശയരഹിതമായി തെളിഞ്ഞുവരുമെന്നും നീലകണ്ഠന് പറഞ്ഞു.
സംസ്ഥാന ജില്ലാ നേതാക്കളായ ഈശ്വര്‍ജി, പോള്‍ ജോസഫ്, സുബൈദ ടീച്ചര്‍, പി.പി.എ സഗീര്‍, എ.സവാദ്, ഷാഹുല്‍ തിരൂര്‍, വണ്ടൂര്‍ മണ്ഡലം നേതാക്കള്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."