ബാങ്കുകള്‍ അവാര്‍ഡ് ഏറ്റുവാങ്ങി
മലപ്പുറം: രാജ്യത്തെ പ്രമുഖ ബാങ്കിങ് പ്രസിദ്ധീകരണമായ ബാങ്കിങ് ഫ്രണ്ടിയേര്സിന്റെ മികച്ച ബാങ്കിനുള്ള അവാര്‍ഡ് മലപ്പുറം സര്‍വീസ് സഹകരണ ബാങ്കും കോട്ടക്കല്‍ സഹകരണ അര്‍ബണ്‍ ബാങ്കും ഏറ്റുവാങ്ങി. സ്ത്രീ ശാക്തീകരണത്തിനായി ബാങ്ക് ആവിഷ്കരിച്ച 'ഷീ ഫ്രണ്ട്ലി' വാഹന വായ്പ പദ്ധതിയാണു മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിനെ അവാര്‍ഡിനര്‍ഹമാക്കിയത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ അവാര്‍ഡ് ബാങ്കിനു ലഭിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സമീര്‍ വാളന്‍, വൈസ് പ്രസിഡന്റ് ബഷീര്‍ മച്ചിങ്ങല്‍, സെക്രട്ടറി സൈത് പുല്ലാണി, എന്‍ അലവി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ഐ.ടി രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡാണ് കോട്ടക്കല്‍ സഹകരണ അര്‍ബണ്‍ ബാങ്കിനു ലഭിച്ചത്. ബാങ്ക് വൈസ് പ്രസിഡന്റ് ടി.പി അഷ്റഫ്, ഡയറക്ടര്‍ കെ.മുഹമ്മദ് സലീം, പി.നാസര്‍, രമേശ്, സിറാജ് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."