HOME
DETAILS
MAL
ക്ഷേമപെന്ഷന്: ആരോപണം വാസ്തവവിരുദ്ധമെന്ന് പഞ്ചായത്ത് ഭരണസമിതി
backup
September 20 2016 | 06:09 AM
തിരൂര്‍: തലക്കാട് പഞ്ചായത്തിലെ ക്ഷേമപെന്ഷന് വിതരണവുമായി ബന്ധപ്പെട്ടു മുസ്ലിംലീഗ് ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നു പഞ്ചായത്ത് ഭരണസമിതി. മറ്റു പഞ്ചായത്തുകളിലേതു പോലെ ക്ഷേമപെന്‍ഷനുകള്‍ സര്‍വിസ് ബാങ്ക് മുഖേനയാണ് വിതരണം നടത്തുന്നതെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന തലക്കാട് സര്‍വിസ് സഹകരണ ബാങ്ക് നിശ്ചയിച്ച ജീവനക്കാര്‍തന്നെയാണ് ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തതെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.
ഇതുവരെ 1,914 ഗുണഭോക്താക്കള്‍ക്കായി 1.65 കോടി രൂപ വിതരണം ചെയ്തു. ഗുണഭോക്താക്കളില്‍ 95 ശതമാനം പേരും പെന്ഷന് തുക കൈപ്പറ്റിയതായും അംഗങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."