HOME
DETAILS
MAL
ലോഡ്ജില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാക്കള്‍ പിടിയില്‍
backup
September 20 2016 | 06:09 AM
താനൂര്‍: സംശയകരമായ സാഹചര്യത്തില്‍ ഏതാനും യുവാക്കളെ താനൂര്‍ പൊലിസ് പിടികൂടി. ജങ്ഷനു സമീപത്തെ ലോഡ്ജില്‍നിന്നു കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പൊലിസ് ഇവിടെ പരിശോധന നടത്തിയത്.
ലോഡ്ജ് കേന്ദ്രീകരിച്ച് മദ്യപസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു. പൊലിസെത്തിയ സമയം യുവാക്കള്‍ മദ്യപിക്കുകയായിരുന്നെന്നു പൊലിസ് പറയുന്നു.
എന്നാല്‍, പ്രകൃതിവിരുദ്ധ പീഡനത്തിനായാണ് ഇത്തരക്കാര്‍ ഇവിടെ താവളമടിക്കുന്നതെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവമറിഞ്ഞു ലോഡ്ജ് പരിസരത്തു ജനങ്ങള്‍ തടിച്ചുകൂടി. യുവാക്കളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."