കരിപ്പൂരില്‍ ആര്‍ട്ട് ഗ്യാലറി വരുന്നു
കൊണ്ടോട്ടി: ചിത്ര രചനയില്‍ കരവിരുത് തെളിയിച്ചവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആര്‍ട്ട് ഗ്യാലറി വരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിനകത്ത് പ്രത്യേക ആര്‍ട്ട് ഗ്യാലറി ഒരുക്കുന്നത്. ഇതിനുള്ള പ്രവൃത്തികള്‍ നടന്നുവരികയാണ്. ചിത്രങ്ങളും ക്രാഫ്റ്റുകളും ഒരുക്കുന്ന സാധാരണക്കാര്‍ക്കടക്കം ഗ്യാലറിയില്‍ അവ പ്രദര്‍ശിപ്പിക്കാനും വില്‍പന നടത്താനും അനുമതിയുണ്ടാകും. വിലയുടെ 10 ശതമാനം അതോറിറ്റിക്കുള്ളതായിരിക്കും. ലക്ഷങ്ങള്‍ വിലവരുന്ന ചിത്രങ്ങളടക്കം ആര്‍ട്ട് ഗ്യാലറിയില്‍ നിന്ന് ലഭ്യമാക്കാനാകും. ടെര്‍മിനല്‍ കവാടത്തോട് ചേര്‍ന്നാണ് ഗ്യാലറി ഒരുക്കുന്നത്.
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റു വിമാനത്താവളങ്ങളിലെല്ലാം ആര്‍ട്ട് ഗ്യാലറി നിര്‍മിച്ചിട്ടുണ്ടെങ്കിലും കരിപ്പൂരില്‍ ആരംഭിക്കാനായിരുന്നില്ല. ജനപ്രീതി നേടിയവര്‍ മുതല്‍ സാധാരണക്കാരായവരുടെ ചിത്രങ്ങള്‍ ഗ്യാലറിയില്‍ ഒരുക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ജനാര്‍ദ്ദനന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."