ഊര്‍ജിത രോഗനിര്‍ണയ ക്യാംപുമായി ആരോഗ്യവിഭാഗം
മലപ്പുറം: കുഷ്ഠരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുന്നതിനായി ജില്ലയില്‍ ആരോഗ്യവകുപ്പ് വിപുലമായ രോഗനിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. സുസ്ഥിരവികസന ലക്ഷ്യം പദ്ധതിയുടെ ഭാഗമായി 2020നകം കുഷ്ഠരോഗം പൂര്‍ണമായി നീക്കം ചെയ്യുകയെന്ന ഉദ്ദേശ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ എടവണ്ണ, ചുങ്കത്തറ, നെടുവ എന്നി ഹെല്‍ത്ത് ബ്ലോക്കുകളിലാണ് ക്യാംപുകള്‍ സംഘടിപ്പിക്കുക.
തുടര്‍ന്നു് മറ്റു ആരോഗ്യബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കും. പ്രാഥമികമായി സ്‌കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് രോഗനിര്‍ണയ ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഗാന്ധി ജയന്തിദിനമായ ഒക്‌ടോബര്‍ രണ്ടിന് നടത്തും.
ജില്ലാ ഭരണക്കൂടം, തദേശസ്വയം ഭരണം, വിദ്യാഭ്യാസം, സാമൂഹിക നീതി, പട്ടികവര്‍ഗ വികസനം, വനം, തുടങ്ങി വകുപ്പുകള്‍, വിവിധ ഏജന്‍സികള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് വിപുലമായ രോഗനിര്‍ണയ ക്യാംപുകള്‍ ആസൂത്രണം ചെയ്യുന്നത്. ഇതുസംബന്ധിച്ച് വിവിധ വകുപ്പുകളുടെ ജില്ലാതല ഏകോപന യോഗം കലക്ടറേറ്റില്‍ ഡെപ്യുട്ടി കലക്ടര്‍ ഡോ. ജി.ഒ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."