HOME
DETAILS
MAL
കാര്‍ഷിക സബ്സിഡിയുടെ പേരിലും തട്ടിപ്പ്
backup
September 20 2016 | 06:09 AM
തിരൂരങ്ങാടി: കാര്‍ഷിക സബ്സിഡിയുടെ പേരില്‍ പണം തട്ടിപ്പുനടത്തിയതായി പരാതി. ചെറുമുക്ക് സലാമത്ത്നഗര്‍ ടി. ഇബ്രാഹിം, എം. മൊയ്തീന് എന്നിവര്‍ക്കാണു പണം നഷ്ടപ്പെട്ടത്.
നന്നമ്പ്ര കൃഷിഭവനിലെ ജീവനക്കാരിയാണെന്നും വളത്തിനു നിങ്ങള്‍ക്കു സബ്സിഡി ഉണ്ടെന്നും ആയിരം രൂപ അടയ്ക്കുന്നപക്ഷം മൂവായിരം രൂപയുടെ വളം നല്‍കാമെന്നും പറഞ്ഞാണു പണം കൈക്കലാക്കിയത്. കോട്ടയ്ക്കലാണു ഓഫിസെന്നും വീട്ടുകാരോടു സ്ത്രീ പറഞ്ഞുവത്രേ. വൈകാതെതന്നെ തട്ടിപ്പാണെന്നു മനസിലാക്കിയ നാട്ടുകാര്‍ സ്ത്രീയെ അന്വേഷിച്ചെങ്കിലും പിടികൂടാനായില്ല. സബ്സിഡി നല്കുന്ന കാര്യത്തിന് ആരെയും നിയമിച്ചിട്ടില്ലെന്നു കൃഷിഭവന് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."