HOME
DETAILS
MAL
ഡോക്ടര്‍മാരില്ല; പന്തല്ലൂര്‍ ഗവ. ആശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നു
backup
September 20 2016 | 06:09 AM
പന്തല്ലൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു.
പോസ്റ്റ്മോര്‍ട്ടങ്ങള്‍ ഉള്‍പെടെ വൈകുന്നതായി പരാതി ഉയരുന്നുണ്ട്. പന്തല്ലൂര്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യ ചെയ്യുന്നവരുടെ മൃതദേഹങ്ങള്‍ ഇവിടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിക്കുന്നത്. ആശുപത്രിയില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്.
കൂടാതെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി 600ഓളം പേരാണ് ഒ.പിയില്‍ ചികിത്സക്കെത്തുന്നത്. ഡോക്ടര്‍മാരില്ലാത്തതിനാല്‍ രോഗികളും വലയുകയാണ്.
ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."