അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്കി
സുല്‍ത്താന്‍ ബത്തേരി: ആദിവാസി യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്കി.
മുത്തങ്ങ കുമഴി കാട്ടുനായ്ക്ക കോളനിയിലെ മിനി (വള്ളി- 30)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഭര്‍ത്താവ് മണി പരാതി നല്‍കിയിരിക്കുന്നത്. ഒരുമാസം മുമ്പാണ് യുവതി മരിച്ചത്.
മിനി കുമഴിയില്‍ വനാന്തര ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ ജോലിക്ക് പോയിരുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ രണ്ട് മണിയോടെ മീന്‍ പിടിക്കാന്‍ പോയി മണി തിരിച്ചെത്തിയപ്പോളാണ് മിനിയെ വീട്ടുവരാന്തയില്‍ അവശ നിലയില്‍ കാണ്ടത്.
തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മരിക്കുന്നതിന് തലേ ദിവസം രാത്രി മിനി റിസോര്‍ട്ടില്‍ ജോലിക്ക് പോയിരുന്നു.
ഇവിടെ നിന്ന് അവശയായാണ് വീട്ടിലെത്തിയതെന്നും പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ബത്തേരി പൊലിസിലും എസ്.പിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപെട്ട് മണി വകുപ്പ് മന്ത്രിക്കും പരാതി നല്കാന് ഒരുങ്ങുകയാണ്. അതേ സമയം വിഷം കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."