അസൗകര്യങ്ങള്‍ക്ക് നടുവില്‍ ബത്തേരി സബ് രജിസ്ട്രാര്‍ ഓഫിസ്
സുല്‍ത്താന്‍ ബത്തേരി: സ്വന്തമായി കെട്ടിടമുണ്ടായിട്ടും ബത്തേരി സബ് രജിസ്ട്രാര്‍ ഓഫിസിന്റെ ദുരിതം അവസാനിക്കുന്നില്ല. നിലവില്‍ ഒരു സഹകരണ ബാങ്കിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ വാടക മുറിയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ജീവനക്കാര്‍ക്ക് ഇരിക്കാനോ ഫയലുകള്‍ സൂക്ഷിക്കാനോ സ്ഥലമില്ലാത്ത അവസ്ഥയാണ്. ഫയലുകള്‍ തറയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
സ്വന്തം കെട്ടിടമായിട്ട് ഏറെക്കാലമായെങ്കിലും അവസാന മിനുക്കുപണികള്‍ പൂര്‍ത്തിയാകാത്തതാണ് പുതിയ കെട്ടിടത്തിലേക്ക് ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റാന്‍ കഴിയാത്തതിന് കാരണം. പൊലിസ് സ്റ്റേഷന് സമീപത്ത് 23 സെന്റ് സ്ഥലത്ത് 80 ലക്ഷം രൂപ മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്നെ ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റാനായിരുന്നു നീക്കം. എന്നാല്‍ ചെറിയ പണികള്‍ ഇനിയും അവശേഷിക്കുകയാണ്. വൈദ്യുതി കണക്ഷന് ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പി.ഡബ്ല്യൂ.ഡിക്കാണ് നിര്‍മാണ ചുമതല. പണി പൂര്‍ത്തിയായാല്‍ മാത്രമേ കെട്ടിടം ഏറ്റുവാങ്ങി രജിസ്ട്രാര്‍ ഓഫിസിന്റെ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."