സ്വാശ്രയ സംഘത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്
അഞ്ചുകുന്ന്: അഞ്ചുകുന്ന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒമ്പതംഗങ്ങളടങ്ങിയ സ്വാശ്രയ സംഘത്തിനെതിരേ പണം തട്ടിയെന്ന് പരാതി. നിക്ഷേപകരെ കബളിപ്പിച്ചെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. നിരവധി പേരാണ് ലാഭവിഹിതം നല്‍കാമെന്ന ഉറപ്പില്‍ സംഘത്തില പണം നിക്ഷേപിച്ച് വെട്ടിലായത്.
ഇതു സംബന്ധിച്ച് പൊലിസിലും കോടതിയിലും പരാതി നല്‍കിയതായി നിക്ഷേപകര്‍ പറഞ്ഞു. രണ്ടു കോടിയോളം രൂപ പ്രദേശവാസികളില്‍ നിന്നും മറ്റുമായി സംഘത്തിലെ അംഗങ്ങള്‍ കൈക്കലാക്കിയെന്നാണ് പറയപ്പെടുന്നത്. അടച്ചതുക ചോദിച്ച പലര്‍ക്കും പണം തിരികെ നല്‍കാന്‍ സംഘം തയ്യാറായില്ല. ചിലര്‍ക്ക് ചെക്ക് നല്‍കിയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിയിരിക്കുകയാണ്.
ഓണഫണ്ടെന്ന പേരില്‍ ഒരു വര്‍ഷം പിരിച്ചെടുക്കുന്ന തുക ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ മൂന്ന് ശതമാനം പലിശ നിരക്കില്‍ നല്‍കുമെങ്കിലും ഇതിന്റെ ലാഭവിഹിതം ആര്‍ക്കും ലഭിച്ചിട്ടില്ല. തുടക്കത്തില്‍ അഞ്ച്കുന്ന് വാറുമ്മല്‍ ക്കടവ് കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം. പിന്നീട് പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളിലും പരിസര പ്രദേശങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നാട്ടിലെ പൊതുപ്രവര്‍ത്തകരെന്ന ലേബലിലാണ് ഇവര്‍ അംഗങ്ങളെ നിക്ഷേപകരാക്കിയത്.
സംഘാംഗങ്ങള്‍ വീടുകള്‍ കയറിയിറങ്ങിയാണ് സ്വാശ്രയ സംഘത്തില്‍ ആളുകളെ ചേര്‍ക്കുന്നത്. ചിലര്‍ക്ക് നല്‍കിയ ലാഭവിഹിതം പറഞ്ഞ് മറ്റുള്ളവരും നല്‍കിയവര്‍ തന്നെയും കൂടുതല്‍ തുക നിക്ഷേപിച്ചു.
പ്രദേശവാസിയായ വ്യക്തിയുടെ ഒന്നര ലക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ പനമരം പൊലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പുല്‍പ്പള്ളി സ്വദേശിയായ ഒരധ്യാപകന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്.
ശരിയായ ഓഫിസ് സംവിധാനമോ പണിമടപാടിനുള്ള അധിക്യതരുടെ അനുമതിയോ ഇല്ലാതെയാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. നിക്ഷേപകരുടെ പണം ബാങ്കിലിട്ട് അതില്‍ നിന്നും പലിശ കൈക്കലാക്കിയതായും സംഘാംഗങ്ങള്‍ക്കെതിരേ പ്രദേശവാസികള്‍ പരാതി ഉന്നയിക്കുന്നു.
അഞ്ച്കുന്നിലെ വിദ്യാനികേതന്‍ സ്‌കുള്‍ സംഘം ഏറ്റെടുത്തത് ഈ പണമുപയോഗിച്ചാണെന്ന് പറയപ്പെടുന്നു. പലരും മക്കളുടെ വിദ്യഭ്യാസത്തിനും കല്യാണത്തിനു മായാണ് നിക്ഷേപം നടത്തിയത്.
ഇവര്‍ എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. കേരള കര്‍ഷകസംഘം അഞ്ചുകുന്ന് വില്ലേജ് കമ്മിറ്റിയ്ക്ക് നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ മാസം ഇരുപത്തിരണ്ടാം തിയ്യതി നിക്ഷേപകരുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.
ഇതിന് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് നിക്ഷേപകര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് പനമരം പൊലിസ് സ്‌റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."