മുട്ടില്‍ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സ്‌നേഹ പൂര്‍വം സുപ്രഭാതം
മുട്ടില്‍: വയനാട്ടിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്തിയ വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ പ്രഥമ ഉപരിപഠന വിദ്യാലയമായ മുട്ടില്‍ ഡബ്ല്യു.എം.ഒ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌നേഹ പൂര്‍വം സുപ്രഭാതം പദ്ധതി ആരംഭിച്ചു. കല്‍പ്പറ്റ സ്വദേശിയും അലൂമിനിയം വേള്‍ഡ്, ഒലീവ്‌സ് ഫുഡ്‌വെയര്‍ ഉടമയുമായ അബ്ദുല്‍ ആരിഫ് തറക്കലാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. കെ.എ നാസര്‍ മൗലവി പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ആദിലിന് പത്രം നല്‍കി അബ്ദുല്‍ ആരിഫ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ പി.വി മൊയ്തു അധ്യക്ഷനായി. ഡബ്ല്യു.എം.ഒ സദര്‍ മുഅല്ലിം ഹസൈനാര്‍ മൗലവി, അബ്ദുല്‍ സലീം റഹ്മാനി, ടി റഊഫ്, ഫൈസല്‍ മുണ്ടോളി സംബന്ധിച്ചു. അബ്ദുല്‍ റഷീദ് സഅദി സ്വാഗതവും എം.പി മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ശാസ്ത്ര കലാ കായിക രംഗങ്ങളില്‍ നിരവധി ദേശീയ സംസ്ഥാന നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ രാജ്യ പുരസ്‌കാര്‍ നേടിത് ഈ വിദ്യാലയത്തിലാണ്. 1968ല്‍ 54 കുട്ടികളും നാല് അധ്യാപകരുമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് 1200 കുട്ടികളും 54 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."