ജീവകാരുണ്യ പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പാഴായി പോവരുതെന്നും അവശത അനുഭവിക്കുന്നവരിലേക്ക് എത്തുന്നത് ഉറപ്പുവരുത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു. വെള്ളയില്‍ നോര്‍ത്ത് മുസ്ലിം ലീഗ്-മുസ്ലിംലീഗ് റിലീഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് ഒളിംപിക് അസോസിയേഷന് സെക്രട്ടറി പി.എ ഹംസയില്‍ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിംലീഗ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് പി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സഫ അലവി, ഡോ.കെ മൊയ്തു, എം.വി കുഞ്ഞാമു, സി.എ ആലിക്കോയ, കെ സാദിഖ്, അനീസ് ആദം, ആശിഖ് ചെലവൂര്‍, ടി.പി.എം ജിഷാന്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ സൗഫിയ, എന്‍.പി റഫീഖ്, എം.കെ ഹംസ, എന്‍.പി ഉസ്മാന് ഹാജി സംസാരിച്ചു.
എന്‍.പി അഹമ്മദ്കോയ സ്വാഗതവും എന്‍.പി ഉസ്മാന് നന്ദിയും പറഞ്ഞു. പി ആലിക്കോയ, സി.വി മുസ്തഫ, കെ.പി അബ്ദു, കെ.പി കാസ്മി, എന്‍.പി അബൂബക്കര്‍, എം മൊയ്തീന്‍കോയ, സി.കെ റാഷിദ്, എന്‍.പി മുസ്തഫ, എന്‍.പി ഫര്‍ഷാദ്, സി.വി ഹസീബ്, സല്മാന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."