HOME
DETAILS
MAL
ആരോഗ്യ വകുപ്പിന്റെ പരിശോധന; ഹോട്ടല്‍ പൂട്ടിച്ചു
backup
September 20 2016 | 07:09 AM
താമരശ്ശേരി: ആരോഗ്യ വകുപ്പ് താമരശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ പൂട്ടിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ ഹോട്ടല്‍ അവശിഷ്ടങ്ങളും മലിന ജലവും തുറസായ സ്ഥലത്ത് നിക്ഷേപിച്ചതിന് പൊലിസ് സ്റ്റേഷനടുത്തുള്ള ശ്രീഹരി ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്. പൊതുജന പരാതിയെത്തുടര്‍ന്നുള്ള പരിശോധനയിലാണ് നടപടി. താമരശ്ശേരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ രതീഷ്, കെ.അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ സുനില്‍ നേതൃത്വം നല്കി. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ.കേശവനുണ്ണി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."