HOME
DETAILS
MAL
വാതക പൈപ്പ് ലൈന്‍; ജനകീയ സമരം ശക്തമാക്കുന്നു
backup
September 20 2016 | 07:09 AM
നാദാപുരം: ജനവാസ കേന്ദ്രങ്ങളിലൂടെ വാതക പൈപ്പ് ലൈന്‍ വലിക്കാനുള്ള നീക്കത്തിനെതിരേ ജനകീയ പ്രക്ഷോഭം ശക്തമാക്കാന്‍ ബഹുജന കണ്വന്ഷന് തീരുമാനിച്ചു. ഇന്നലെ വൈകീട്ട് നാദാപുരം വി.എ.കെ ഹാളില്‍ നടന്ന കണ്വന്ഷന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ ഉദ്ഘാടനം ചെയ്തു. ടി.കെ റഫീഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, ബ്ലേക്ക് പഞ്ചായത്ത് അംഗം മണ്ടോടി ബഷീര്‍, ഗ്രാമ പഞ്ചായത്ത് അംഗം വി.എ അമ്മദ് ഹാജി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. എ സജീവന്, എം.കെ അഷ്റഫ്, ഗെയില്‍ വിരുദ്ധ സമിതി ഭാരവാഹികളായ അഡ്വ, പ്രമോദ് കുമാര്‍, രാഘവന് നായര്‍, പി മുനീര്‍ മാസ്റ്റര്‍, ഏരത്ത് അബൂബക്കര്‍ ഹാജി, അനന്തന്, ഹസന് ചാലില്‍, ഏരത്ത് മീത്തല്‍ അബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."