HOME
DETAILS

പശുക്കടവ് ദുരന്തം: ഞെട്ടല്‍ മാറാതെ മലയോരം

  
backup
September 20 2016 | 07:09 AM

%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f

കുറ്റ്യാടി: പശുക്കടവ് കടന്തറപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ആറുപേരെ കാണാതായ ദുരന്തത്തിന്റെ ഞെട്ടല്‍ മാറാതെ മലയോര മേഖല. ഞായറാഴ്ച വൈകിട്ട് എക്കല്‍ മലയുടെ താഴ്‌വാരത്ത് നൈാന്‍പാടി പുഴയിലെ വൈദ്യുതി നിലയത്തിന്റെ ചെക്ക് ഡാമിനടുത്ത് കുളിക്കാനിറങ്ങിയ ഒന്‍പതുപേരില്‍ ആറുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മഴയുടെ ചെറിയ ലാഞ്ചനപോലുമില്ലാത്ത തെളിഞ്ഞ കാലാവസ്ഥയായിരുന്നു താഴ്‌വാരത്ത്. എന്നാല്‍ അപ്രതീക്ഷിതമായി പുഴയിലേക്ക് മലവെള്ളം കുതിച്ചെത്തുകയായിരുന്നു. രണ്ടാള്‍ പൊക്കത്തില്‍ ആര്‍ത്തലച്ചെത്തിയ മലവെള്ളത്തില്‍ അകപ്പെട്ട ഇവര്‍ നിമിഷങ്ങള്‍ക്കകം താഴേക്ക് ഒലിച്ചുപോയി. 

കൂടെയുണ്ടായിരുന്ന മൂന്നുപേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ദുരന്തത്തിന്റെ പിടിയില്‍ നിന്ന് ഇവര്‍ രക്ഷപ്പെട്ടെങ്കിലും സുഹൃത്തുക്കളുടെ ആകസ്മിക വിയോഗവും ദുരന്തത്തിന്റെ ഭീകരതയും ഇവരെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി പതിനൊന്നോടെ രജീഷിന്റെ മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും മറ്റുള്ള അഞ്ചുപേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയായിരുന്നു. രാത്രി തന്നെ 16 ജനറേറ്ററുകളുടെ സഹായത്തോടെ ദുരന്തനിവാരണ സേനയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചില്‍ വിഫലമായി. ശക്തമായ ഇരുട്ടും കനത്ത മഴയും ദുര്‍ഘടമായ വഴികളും രാത്രിയിലെ തിരച്ചലിനെ തടസപ്പെടുത്തുകയും ചെയ്തു.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവ സ്ഥലത്തിന് ഒന്നര കിലോമീറ്റര്‍ അകലെ മാവട്ടം എന്ന സ്ഥലത്തു നിന്ന് കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ ശശിയുടെയും (18) പതിനൊന്നോടെ അക്ഷയ് രാജിന്റെയും (23) മൃതദേഹങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട മറ്റു മൂന്നുപേരെക്കുറിച്ച് രാത്രി വൈകിയും വിവരമൊന്നും ലഭിച്ചിട്ടില്ല. കോതോട് സ്വദേശികളായ ഇവര്‍ അയല്‍വാസികളും കോണ്‍ക്രീറ്റ് പണിക്കാരുമാണ്. ഞായറാഴ്ചയായിട്ടും അവധിയെടുക്കാതെ ജോലി കഴിഞ്ഞ് വൈകിട്ടോടെ ഓട്ടോയിലും ബൈക്കിലുമായി പൂഴിത്തോട് ജലവൈദ്യുത പദ്ധതി പ്രദേശത്ത് കുളിക്കാനെത്തുകയായിരുന്നു. ഒരു നാടിന്റെ വലിയ പ്രതീക്ഷകളായ ആറു യുവാക്കളുടെ ദുരന്തം കോതോട് ഗ്രാമത്തെയാകെ കണ്ണീരണിയിച്ചു.
കണ്ടെടുത്ത മൃതദേഹങ്ങള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ.കെ വിജയന്‍ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാന്‍ ഞായറാഴ്ച രാത്രി മുതല്‍ സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.കെ രാഘവന്‍ എം.പി, എ.എന്‍ ശംസീര്‍ എം.എല്‍.എ എന്നിവരും സംഭവസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു. അസി. കലക്ടര്‍ ഇമ്പശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ) അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍ നീന സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ പി.കെ സതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും എസ്.പി വിജയകുമാര്‍, ഡിവൈ.എസ്.പി സുരേന്ദ്രന്‍, കുറ്റ്യാടി സി.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘവും തിരച്ചിലിനു നേതൃത്വം നല്‍കാന്‍ സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
എ.കെ അമറിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ സേനയും ജില്ലയിലെ ഫയര്‍ഫോഴ്‌സ് സംഘവും വിശ്രമില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം സംഭവസ്ഥലത്തും ആശുപത്രിയിലും എത്തിയിരുന്നു. ദുരന്ത വാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് പശുക്കടവ് മലയോരത്തേക്ക് ഒഴുകിയെത്തിത്. അതേസമയം സെന്റര്‍ മുക്കില്‍ വച്ച് അധികൃതര്‍ ഇരുചക്രവാഹനങ്ങള്‍ തടഞ്ഞ് ആളുകളെ മാത്രം കടത്തിവിട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago