കടന്തറപ്പുഴയില്‍ മുങ്ങിപ്പോയത് നാടിന്റെ പ്രതീക്ഷകളും സൗഹൃദത്തിന്റെ ആഘോഷവും
തൊട്ടില്‍പ്പാലം: ഞായറാഴ്ച വൈകുന്നേരം ഒരു നാടിന്റെ പ്രതീക്ഷകളും വലിയൊരു സൗഹൃദത്തിന്റെ ആഘോഷവും കൂടിയാണ് പശുക്കടവിലെ കടന്തറപുഴയില്‍ മുങ്ങിപ്പോയത്. ജീവിതത്തില്‍ കൗമാരത്തിന്റെ കുസൃതിക്കിടയില്‍ അവരറിഞ്ഞിട്ടുണ്ടണ്ടാവില്ല ശാന്തമായി ഒഴുകുന്ന കടന്തറപുഴ ഇത്രപെട്ടന്ന് കലിതുള്ളി വരുമെന്ന്. പൂഴിത്തോട് ജലവൈദ്യുത പദ്ധതി പ്രദേശത്തു നിന്നും 800 മീറ്റര്‍ അകലെ മാവട്ടത്താണ് കോതോട് സ്വദേശികളായ രജീഷ്, ഷിജിന്‍, അക്ഷയ്‌രാജ്, അശ്വന്ത്, വിപിന്‍ജാസ്, വിഷ്ണു, സഹോദരന്‍ ജിഷ്ണു, വിനീഷ്, അമല്‍ എന്നിവര്‍ കുളിക്കാനെത്തിയത്. നീന്തലറിയാത്തതിനാല്‍ ജിഷ്ണു പുഴയിലേക്കിറങ്ങിയിരുന്നില്ല. എട്ടുപേര്‍ കനാലിന്റെ തടയണയില്‍ ചിരിയും കളിയുമായി ഇരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചില്‍ വന്നടുത്തത്. മറുത്തൊന്നും ചെയ്യാനാവാതെ എല്ലാവരും ഒഴുക്കില്‍പെടുകയായിരുന്നു. എങ്കിലും കൂട്ടത്തിലുണ്ടണ്ടായരുന്ന വിനീഷും അമലും നീന്തിരക്ഷപ്പെട്ടു. ബാക്കിയുള്ളവരെ കാണാതാവുകയുമായിരുന്നു
പുഴയില്‍ ഒഴുകിപ്പോയ ആറുപേരുടെയും വീടുകള്‍ അരകിലോമീറ്റര്‍ ചുറ്റളവില്‍തന്നെ. സംഘത്തില്‍പ്പെട്ട പാറയുള്ളപറമ്പത്ത് വിഷ്ണുവിന്റെ വീട്ടില്‍ ഞായറാഴ്ച നടന്ന കുളിമുറിയുടെ കോണ്‍ഗ്രീറ്റ് ജോലി കഴിഞ്ഞാണ് സുഹൃത്തുക്കളായ ഇവര്‍ കുളിക്കാന്‍പോകുന്നത്. ആദ്യം ജാനകിക്കാട് പുഴയില്‍ കുളിക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീട് എല്ലാവരും ചേര്‍ന്ന് കടന്തറപുഴയുടെ മാവട്ടംഭാഗത്തേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. കോതോട് നിവാസികളായ ഇവര്‍ പലപ്പോഴും കടന്തറപുഴയുടെ ഈ ഭാഗത്ത് കുളിക്കാന്‍ വരാറുണ്ടണ്ടായിരുന്നതായി സമീപ വീട്ടുകാര്‍ പറഞ്ഞു. മാവട്ടത്ത് കുളിക്കാനെത്തുന്നവരോട് പുഴയുടെ ഭാഗത്ത് മഴയില്ലെങ്കിലും വനത്തില്‍ മഴപെയ്താല്‍ അറിയാതെ വെള്ളം ഉയരുന്നതിനാല്‍ അപകടമേഖലയായ ഇവിടെ കുളിക്കരുതെന്ന് സമീപവാസികള്‍ മുന്നറിയിപ്പും നല്‍കാറുമുണ്ടണ്ട്. ഗള്‍ഫില്‍ ജോലിയുള്ള രജീഷ് വരുന്ന 27ന് തിരിച്ചുപോകാനിരിക്കെയാണ് അപകടം നടന്നത്. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും വിവാഹം തുടങ്ങിയ ആഘോഷപരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്ന പ്രിയപ്പെട്ടവരുടെ വേര്‍പാട് നാടിനും സുഹൃത്തുക്കള്‍ക്കും താങ്ങാനാവാത്ത വേദനയായി. ബാലസംഘം, വിദ്യാര്‍ഥി-യുവജന സംഘടനാപ്രവര്‍ത്തനങ്ങളിലൂടെ ഒരു നാടിന്റെ ഹൃദയത്തുടിപ്പായിരുന്നു മരിച്ചവരും കാണാതായവരും. ഡി.വൈ.എഫ്.ഐ കോതോട് യൂനിറ്റ് പ്രസിഡന്റാണ് വിപിന്‍ദാസ്. വിഷ്ണു സെക്രട്ടറിയുമാണ്.
ഒഴുക്കില്‍പ്പെട്ട സുഹൃത്തുക്കളുടെ കുടുംബങ്ങള്‍ തമ്മില്‍ നിലനിന്ന അടുത്തബന്ധം ഇവര്‍ക്കിടയിലെ സൗഹൃദത്തിന്റെ ആഴവും കൂട്ടുകയായിരുന്നു. മരിച്ച അക്ഷയ്‌രാജിന്റെ പിതാവ് ഗള്‍ഫിലാണ്. വിപിന്‍ദാസ് ഐ.ടി.ഐ വിദ്യാര്‍ഥിയാണ്. മരിച്ച മൂന്നു പേരുടെ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം അവരവരുടെ വീടുകളിലെത്തിച്ചപ്പോള്‍ സങ്കടം സഹിക്കവയ്യാതെ കുടുംബങ്ങള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. വന്‍ജനാവലിയാണ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."