ദേശീയ ദുരന്തനിവാരണ സേനയുടെ യൂനിറ്റ് ജില്ലയില്‍ സ്ഥാപിക്കണം: മുല്ലപ്പള്ളി
കുറ്റ്യാടി: ജില്ലയില്‍ നിരന്തരം പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ യൂനിറ്റ് ജില്ലയില്‍ സ്ഥാപിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
മിന്നല്‍ പ്രളയമുണ്ടായി ആറു യുവാക്കള്‍ മരണപ്പെട്ട പശുക്കടവ് മേഖല സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പേരാമ്പ്ര മണ്ഡലത്തിലെ എരവട്ടൂരില്‍ യൂനിറ്റ് സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായിരുന്നു. കേന്ദ്ര ഭരണം മാറിയതിനാല്‍ തീരുമാനം നടപ്പാക്കാതെ പോവുകയായിരുന്നു. ഇടിമിന്നല്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന ഈ മേഖലയില്‍ ദുരന്തനിവാരണ സേനയുടെ യൂനിറ്റ് തുടങ്ങാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പശുക്കടവില്‍ വെച്ച് മന്ത്രിമാരായ ടി.പി രാമകഷ്ണന്‍, എ.കെ ശശീന്ദ്രന്‍, കടന്നപള്ളി രാമചന്ദ്രന്‍ എന്നിവരോട് അഭ്യര്‍ഥിച്ചു.
യു.ഡി.എഫ് നേതാക്കളായ കെ.പി രാജന്‍, കെ ശ്രീധരന്‍, ശ്രീജേഷ് ഊരത്ത്, കെ.സി സൈനുദ്ദീന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."