വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദേശിച്ച ഭൂമി അനര്‍ഹര്‍ക്കു പതിച്ചു നല്‍കുന്നു
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ വീണ്ടും ഭൂമി പതിച്ചു നല്‍കല്‍ വിവാദം. കരിന്തളം വില്ലേജിലാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരേ ഭരണ പ്രതിപക്ഷ ഭേദമന്യേ പഞ്ചായത്ത് ഭരണസമിതിയും അംഗങ്ങളും രംഗത്തെത്തി. പഞ്ചായത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ദേശിച്ച ഭൂമി, ഭൂരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനര്‍ഹര്‍ക്കു പതിച്ചു നല്‍കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, സ്ഥിരംസമിതി അധ്യക്ഷന്‍ പി ചന്ദ്രന്‍, അംഗങ്ങളായ സി.വി ബാലകൃഷ്ണന്‍, സിന്ധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റീസര്‍വേ നമ്പര്‍ 891 ല്‍ പെട്ട സ്ഥലമാണു മൂന്നു സെന്റുകളായി വിഭജിച്ചു മുളിയാര്‍ വില്ലേജിലെ ഭൂരഹിതര്‍ക്കു പതിച്ചു നല്‍കുന്നത്. ഭൂമി പതിച്ചു നല്‍കുന്നതിനു മുന്‍പ് സര്‍വേ സംഘം പഞ്ചായത്തുമായോ വില്ലേജുമായോ ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. പട്ടയം അനുവദിച്ചവര്‍ക്കു മറ്റു വില്ലേജുകളില്‍ സ്ഥലം ഉണ്ടെന്ന ആക്ഷേപവുമുണ്ട്.
ഭൂമി പതിച്ചു നല്‍കിയതു സംബന്ധിച്ചു കരിന്തളം വില്ലേജ് ഓഫിസില്‍ അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തിയത്രേ. കെ.സി.സി.പി.എല്ലിനായി 50 ഏക്കറും സോളാര്‍ വൈദ്യുത പദ്ധതിക്കായി 34 ഏക്കറും കരിന്തളം വില്ലേജില്‍ ഇതിനകം തന്നെ പതിച്ചു നല്‍കിയിട്ടുണ്ട്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു പൂട്ടിക്കിടക്കുന്ന കെ.സി.സി.പി.എല്ലിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള നിവേദനവും പഞ്ചായത്ത് സര്‍ക്കാറിലേക്കു നല്‍കിയിട്ടുണ്ട്.
ആര്‍ട്‌സ് കോളജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഗ്രാമീണ കോടതി, നാളികേര വികസനവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിവേദനവും സര്‍ക്കാര്‍ മുമ്പാകെ നല്‍കിയിട്ടുണ്ട്.
ഈ സ്ഥലങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഇത്തരം പദ്ധതികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പൊതു ആവശ്യങ്ങള്‍ക്കു കണ്ടുവച്ച ഭൂമി ഒഴിവാക്കി ഇതേ വില്ലേജിലെ ദര്‍ഘാസ് ഭൂമി പതിച്ചു നല്‍കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."