HOME
DETAILS
MAL
വകുപ്പുകളുടെ പരാതികളില്‍ പരിഹാരത്തിനു ശ്രമിക്കും: കലക്ടര്‍
backup
September 20 2016 | 07:09 AM
കാസര്‍കോട്: ജില്ലയിലെ വിവിധ വകുപ്പുകളുടെ പരാതികളില്‍ യുക്തമായ നടപടിക്കു ശ്രമിക്കുമെന്ന് കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. 22നു നടക്കുന്ന കലക്ടര്‍മാരുടെ യോഗത്തിനു മുന്നോടിയായി ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രശ്നങ്ങള്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു കലക്ടര്‍.
വിവിധ വകുപ്പുകളില്‍ ജീവനക്കാരുടെ അഭാവം, പദ്ധതി ആസൂത്രണങ്ങളിലെ കാലതാമസം സംബന്ധിച്ച വിഷയങ്ങള്‍, പൂര്‍ത്തീകരിക്കപ്പെടാതിരിക്കുന്ന പദ്ധതികള്‍, യുക്തവും നിലച്ചതുമായ പദ്ധതികള്‍, ഭാവി പദ്ധതികളുടെ ആസൂത്രണം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ വികസനം യാഥാര്‍ഥ്യമാക്കാനുളള വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."