പിണറായിയിലും പള്ളൂരിലും ഇല്ലത്ത്താഴെയിലും ബോംബേറ്
തലശ്ശരി: സമാധാന യോഗ തീരുമാനങ്ങള്‍ കാറ്റില്‍പറത്തി തലശ്ശേരി മേഖലയില്‍ അക്രമങ്ങള്‍ തുടരുന്നു. കോടിയേരിയിലെ അക്രമ സംഭവങ്ങളുടെ ചുവട് പിടിച്ച് പിണറായിയിലും ഇല്ലത്ത്താഴെയിലും പള്ളൂരിലും ബോംബേറുണ്ടായി.
പിണറായി ചേരിക്കലില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വാഴവളപ്പില്‍ ജിതേഷിന്റെ വീടിന് നേരെ ഞായറാഴ്ച അര്‍ധ രാത്രി ബോംബെറിഞ്ഞു. വീട് ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് കിണറിനു സമീപം വീണ് പൊട്ടുകയായിരുന്നു. കിണറിന്റെ ആള്‍മറ തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയെങ്കിലും അക്രമി സംഘം ഓടി രക്ഷപ്പെട്ടു. സംഭവ സമയം ജിതേഷ് വീട്ടിലുണ്ടായിരുന്നില്ല. ബോംബിന്റെ അവശിഷ്ടങ്ങള്‍ പൊലിസ് പൊലിസ് ശേഖരിച്ചു. രണ്ടു വര്‍ഷത്തിനിടെ നാലാം തവണയാണ് ജിതേഷിന്റെ വീട് അക്രമത്തിനിരയാകുന്നത്. ധര്‍മ്മടം എസ്.ഐ നളിനാക്ഷനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, പി.ആര്‍ രാജന്‍, ആര്‍.കെ ഗിരിധരന്‍, കെ.പി ഹരീഷ്ബാബു എന്നിവര്‍ ജിതേഷിന്റെ വീട് സന്ദര്‍ശിച്ചു.
ഇല്ലത്ത്താഴെയിലും പള്ളൂരിലും ഇന്നലെ പുലര്‍ച്ചെ റോഡില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയതായി പരാതി. ഇല്ലത്ത്താഴെ മണോളിക്കാവ് പരിസരത്തെ റോഡിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളൂരില്‍ സബ്‌സ്റ്റേഷനു സമീപത്തെ വയലിലാണ് സ്‌ഫോടനമുണ്ടായത്. കമ്യൂണിറ്റി ഹാളിനു സമീപത്തെ റോഡിലും ബോംബെറിഞ്ഞു. പള്ളൂര്‍ പൊലിസ് സ്ഥലത്തെത്തി. പള്ളൂര്‍, പന്തക്കല്‍ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്നലെ മാഹി ഗവ.ഹൗസില്‍ റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് മാണിക്യദീപന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു.
ഓണത്തിനൊരു വീട്:
താക്കോല്‍ദാനം 22ന്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല എന്‍.എസ്.എസ് സെല്‍ വിവിധ എന്‍.എസ്.എസ് യൂനിറ്റുകളുടെ സഹകരണത്തോടെ നിര്‍മലഗിരി കോളജിന്റെ ആഭിമുഖ്യത്തില്‍ പൂര്‍ത്തിയാക്കിയ ഓണത്തിനൊരു വീട് പദ്ധതിയിലെ ആദ്യ വീട് പൂര്‍ത്തിയായി. വീടിന്റെ താക്കോല്‍ ദാനം 22ന് ഉച്ചയ്ക്കു രണ്ടിന് ആയിത്തറയില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ അബ്ദുല്‍ഖാദര്‍ നിര്‍വഹിക്കും. എന്‍.എസ്.എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ.പി മുഹമ്മദ് അധ്യക്ഷനാകും. എന്‍.എസ്.എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി നിര്‍മിച്ചുനല്‍കുന്ന രണ്ടു വീടുകളില്‍ ആദ്യത്തേതാണു പൂര്‍ത്തിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."