വിതരണ കേന്ദ്രം സ്ഥാപിക്കണം: പ്രിന്റേഴ്സ് അസോസിയേഷന്
കാഞ്ഞങ്ങാട്: അച്ചടി മേഖലയിലെ സാമഗ്രികളുടെ മൊത്ത വിതരണ കേന്ദ്രം ജില്ലയില്‍ ആരംഭിക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അച്ചടി മേഖലയിലെ സ്വകാര്യ അച്ചടി സ്ഥാപനങ്ങളുടെ നിലനില്പിനെ പ്രതികൂലമായി ബാധിക്കുന്ന അച്ചടി സാമഗ്രികളുടെ ക്രമാധീതമായ വില വര്‍ധന നിയന്ത്രിക്കുന്നതിന് കണ്‍സ്യൂമര്‍ ഫെഡ് മാതൃകയില്‍ വിതരണ കേന്ദ്രം ആരംഭിക്കണമെന്നാണ് ആവശ്യം.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അച്ചടി സാമഗ്രികളുടെ മൊത്തവിതരണ കേന്ദ്രം ജില്ലയില്‍ സ്ഥാപിക്കാന്‍ കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കുക, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അച്ചടി ജോലികള്‍ക്കും പാഠ പുസ്തക അച്ചടികള്‍ക്കും സ്വകാര്യ അച്ചടി സ്ഥാപനങ്ങളെ കൂടി പരിഗണിക്കുക. അച്ചടി മേഖലയില്‍ വര്‍ധിച്ചു വരുന്ന ഏജന്‍സി ലോബികളെ തടയിടാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. സംസ്ഥാന പ്രസിഡന്റ് പി.എ അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം നഗരസഭാ ചെയര്മാന് വി.വി രമേശന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍ കേളു നമ്പ്യാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.എ അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തി. അനൂപ് കളനാട്, കെ പ്രഭാകരന്, സിബി കൊടിയംകുന്നേല്‍, എം ജയറാം, അശോക് കുമാര്‍, സിറാജുദ്ദീന് മുജാഹിദ്, ടി.പി അശോക് കുമാര്‍ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സപ്ലിമെന്റിന്റെ പ്രകാശനവും അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും നടന്നു. അംഗങ്ങള്‍ക്ക് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണോദ്ഘാടനം പി.എ അഗസ്റ്റിന് എന്‍ കേളു നമ്പ്യാര്‍ക്ക് നല്കി നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."