നിയമസഭാ സമിതി ഇന്ന് ബാരാപോള്‍ സന്ദര്‍ശിക്കും
ഇരിട്ടി: ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതി സന്ദര്‍ശിക്കാന്‍ നിയമസഭാ സമിതി ഇന്നെത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രശ്നങ്ങളും പഠിക്കാന്‍ നിയോഗിച്ച നിയമ സമിതിയാണ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുക. പദ്ധതി കമ്മിഷന് ചെയ്തതിനു ശേഷം ആദ്യമായാണ് നിയമസഭാ സമിതി ഇവിടം സന്ദര്‍ശിക്കുന്നത്. മുന്‍ മന്ത്രി സി ദിവാകരന് ചെയര്‍മാനായ സമിതിയില്‍ മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.ബി ഗണേഷ് കുമാര്‍, ജില്ലയിലെ എം.എല്‍.എമാരായ സണ്ണി ജോസഫ്, ടി കൃഷ്ണന് ഉള്‍പ്പെടെ 11 എം.എല്‍.എമാര്‍ അംഗങ്ങളാണ്. രാവിലെ 10ന് ഇരിട്ടി ഗസ്റ്റ് ഹൗസില്‍ വൈദ്യുത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് സംഘം പദ്ധതി പ്രദേശം സന്ദര്‍ശിക്കുക. ജില്ലയിലെ ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയായ ബാരാപോള്‍ കഴിഞ്ഞ യു.ഡി എഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് കമ്മിഷന് ചെയ്തത്. ബാരാപോള്‍ പുഴയിലെ നീരൊഴുക്കിനെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന പദ്ധതി മുഴുവന്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."