HOME
DETAILS
MAL
ബില്ലടക്കാന്‍ പണമില്ല: ജില്ലാ കോടതിയിലെ ഫോണ്‍ബന്ധം വിച്ഛേദിച്ചു
backup
September 20 2016 | 08:09 AM
തലശ്ശേരി: ഫോണ്‍ ബില്ലടക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ ജില്ലാ കോടതിയിലെ ഫോണ്‍ നിശ്ചലമായി. കോടതിയിലെ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഓഫിസിലെ ഫോണ്‍ വിച്ഛേദിച്ച് മാസം രണ്ടാകാറായെങ്കിലും ഫണ്ടില്ലെന്ന കാരണത്താല്‍ റവന്യൂ വിഭാഗം ഇതുവരെ പണമടച്ചിട്ടില്ല. തുടര്‍ന്നാണ് ബി.എസ്.എന്‍.എല്‍ അധികൃതര്‍ കോടതിയിലെ ഫോണ്‍ ബന്ധം വിച്ഛേദിച്ചത്. ഓഗസ്റ്റ് ആദ്യവാരമാണ് ഇവിടത്തെ ഫോണ്‍ നിലച്ചത്. ഫോണ്‍ ബില്ല് 1500 രൂപയ്ക്കു താഴെമാത്രമെ ആകാറുള്ളു. അതുപോലും അടയ്ക്കാന്‍ പണമില്ലെന്നാണ് റവന്യൂ വിഭാഗം അറിയിച്ചതെന്ന് കോടതി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു കാരണം ദുരിതമനുഭവിക്കുന്നത് ഇവിടത്തെ ജീവനക്കാരാണ്. സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നാണ് ഇപ്പോള്‍ പൊലിസ് സ്റ്റേഷനുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."