HOME
DETAILS
MAL
വൈത്തിരിയില്‍ തോട്ടം തൊഴിലാളികള്‍ ദേശീയ പാത ഉപരോധിക്കുന്നു
backup
February 23 2016 | 18:02 PM
കല്പറ്റ: തോട്ടം തൊഴിലാളികളുടെ ബോണസ് ആവശ്യപ്പെട്ട് വൈത്തിരിയില്‍ തോട്ടം തൊഴിലാളികള്‍ ദേശീയ പാത ഉപരോധിക്കുന്നു. തൊഴിലാളികള്‍ക്ക് പിന്തുണയുമായി സി.പി.എമ്മും രംഗത്തുണ്ട്.
എച്ച്.എം.എല്‍ കമ്പനിയിലെ തോട്ടം തൊഴിലാളികളാണ് റോഡ് ഉപരോധിക്കുന്നത്. എസ്റ്റേറ്റ് ലേബര്‍ യൂണിയന്റേയും സമര സഹായ സമിതിയുടെയും നേതൃത്വത്തിലാണ് സമരം. 20 ശതമാനം ബോണസ് നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ എട്ട് ശതമാനം മാത്രമേ നല്കാന് കഴിയൂ എന്നാണ് തോട്ടം ഉടമകളുടെ നിലപാട്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഉപരോധവുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."