നായയെ പിടിച്ചതിന് കേസ്: നഗരസഭ പിടുത്തം നിര്‍ത്തിവച്ചു
.
വടക്കാഞ്ചേരി: തെരുവ് നായ് ശല്യം അതിരൂക്ഷമായതിനെ തുടര്‍ന്ന് ജനം ദുരിതത്തിലായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ആദ്യമായി നായ പിടുത്തത്തിനിറങ്ങിയ വടക്കാഞ്ചേരി നഗരസഭക്ക് കൂട്ടായത് കേസും, നിയമ നടപടികളും. ഊരാ കുടുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ നഗരസഭ നായ പിടുത്തം നിര്‍ത്തിവച്ചു.
ഇതോടെ ആക്രമണകാരികളായ നായകള്‍ വീണ്ടും കളം നിറയാന്‍ തുടങ്ങി. ജനം ഭീതിയോടെ കഴിയേണ്ട അവസ്ഥയാണ്. മെഡിക്കല്‍ കോളജ് പരിസരത്തെ തെരുവ് നായ്ക്കളെ പിടികൂടിയതാണ് നഗരസഭക്ക് വിനയായത്. നായപിടുത്തം ആരോ വാട്‌സാപ്പില്‍ പ്രശാന്ത്ഭൂഷണ് അയച്ചുകൊടുക്കുകയും, ഇദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് പൊലിസ് നഗരസഭക്കെതിരെ കേസെടുക്കുകയുമായിരുന്നു. നായകളെ പിടികൂടാന്‍ ഗവണ്‍മെന്റ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച പണവും നഗരസഭക്ക് ലഭിയ്ക്കാതായതോടെ ജനപ്രതിനിധികള്‍ കടകെണിയിലുമായി. ഇത് വീണ്ടും നായ വിഹാരത്തിന് വഴിവെച്ചിരിക്കുകയാണ്. വീണ്ടും നായയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇതിനെ കുറിച്ച് പഠിക്കുമെന്നും ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."