HOME
DETAILS
MAL
ജാട്ട് പ്രക്ഷോഭം: 130 മലയാളികള്‍ സഹായം അഭ്യര്‍ഥിച്ചു
backup
February 23 2016 | 19:02 PM
കുടുങ്ങിയ നിരവധി മലയാളികള്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു പോയ മലയാളികളെ സഹായിക്കുന്നതിനായി ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്ട്രോള് റൂമിലേക്ക് ഇതുവരെ 130 മലയാളികള്‍ സഹായമഭ്യര്‍ഥിച്ചു വിളിച്ചു.
തിങ്കളാഴ്ച്ച രാത്രി ആലുവ സ്വദേശി നരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള 20 പേരടങ്ങുന്ന മലയാളികളുടെ സംഘം കേരള ഹൗസിലെത്തിയിരുന്നു. ജോണ്‍ ജേക്കബ് വാഴക്കലിന്റെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന മറ്റൊരു സംഘം ഇന്നലെ പുലര്‍ച്ചെ എത്തിച്ചേര്‍ന്നു. സംഘത്തിലെ മുഴുവന്‍ പേര്‍ക്കും കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കിയിരുന്നു.
ആദ്യമെത്തിയ 20 അംഗസംഘം ഇന്നലെ നാട്ടിലേക്ക് മടങ്ങി. ഹരിയാനയിലെ പാനിപത്തില്‍ അകപ്പെട്ട അരുണ്‍ മോഹനന്റെ നേതൃത്വത്തിലുള്ള കോട്ടയം ഹോളിക്രോസ് കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന 33 അംഗ സംഘം ഇന്ന് രാവിലെ കേരള ഹൗസിലെത്തും.
ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ശ്യാം സൂരജിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘവും ഇന്നലെ കേരള ഹൗസിലെത്തി. തൃശൂര്‍ മണ്ണൂത്തി കോളേജ് ഓഫ് ഡയറി സയന്‍സ് & ടെക്നോളജിയിലെ 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്നതാണ് സംഘം. ഇവര്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡല്‍ഹി കേരള ഹൗസില്‍ ഒരുക്കിയിട്ടുണ്ട്.
കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍: 011 30411411
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."