എസ്.എന്‍.ഡി.പി ഓണാഘോഷം
മാള: ഓണാഘോഷത്തിന്റെ ഭാഗമായി ചക്കാംപറമ്പ് എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പതിനെട്ട് അടവുകളുടെ അഭ്യാസമുറകളും ഓണത്തല്ലും വേറിട്ട അനുഭവമായി. പൂപ്പത്തി കൈരളി കളരി സംഘം, മേയ്ക്കാട് കളരി സംഘം എന്നിവയുടെ നേതൃത്വത്തിലാണ് കളരി അഭ്യാസങ്ങള്‍ നടന്നത്. കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ള സംഘങ്ങള്‍ മത്സരാടിസ്ഥാനത്തില്‍ 18 അടവുകളും പയറ്റി.
പെണ്‍കുട്ടികള്‍ അടക്കമുള്ള അന്‍പതോളം അഭ്യാസികള്‍ പങ്കെടുത്തു. കാണികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു കുട്ടികളുടെ അഭ്യാസ മുറകള്‍. ചക്കാംപറമ്പ് ഗ്രാമത്തില്‍ ആദ്യമായി അരങ്ങേറിയ ഓണത്തല്ലും വേറിട്ട അനുഭവമായി. ഓണത്തല്ലും കളരി അഭ്യാസങ്ങളും കാണുന്നതിനായി സ്ത്രീകള്‍ അടക്കം നൂറുകണക്കിന് പേരാണ് എത്തിയത്. ഓണത്തല്ലിന് ശേഷം വടംവലി മത്സരവും നടന്നു. ക്രൈംബ്രാഞ്ച് എസ്.ഐയും കളരി അഭ്യാസിയുമായ എം.പി മുഹമ്മദ് റാഫി ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.ആര്‍ രാമകൃഷ്ണന്‍ അധ്യക്ഷനായി. എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി സി.ഡി ശ്രീലാല്‍, പി.കെ ഷനോജ്, സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."