ജില്ലയില്‍ വിദ്യാലയങ്ങളില്‍ റോഡ് സുരക്ഷാവാരം ആചരിച്ചു
പാലക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ റോഡ് സുരക്ഷാവാരം ആചരിച്ചു. കുടുംബാംഗങ്ങളുടെ സുരക്ഷയോടൊപ്പം സുരക്ഷിതമായ ഒരു റോഡ് സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ കുട്ടികളുടെ പങ്ക് വലുതാണെന്ന് ആര്‍.ടി.ഒ എന്‍ ശരവണന്‍ പറഞ്ഞു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊപ്പം ലയണ്‍സ് സ്‌കൂളില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളോട് വാഹനമോടിക്കുമ്പോള്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ കവചങ്ങള്‍ ഉപയോഗിക്കുവാനും അല്ലെങ്കില്‍ ഉണ്ടാവുന്ന ഭവിഷത്തുകളെക്കുറിച്ചും നിങ്ങള്‍ സ്‌നേഹത്തോടെ തന്നെ അവതരിപ്പിക്കണമെന്നും ആര്‍.ടി.ഒ കുട്ടികളോട് പറഞ്ഞു. കുട്ടികളുടെ വാക്കുകള്‍ക്ക് മാതാപിതാക്കള്‍ വില നില്കണമെന്നും റോഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭ കൗണ്‍സിലര്‍ രാമദാസ്, പ്രധാനാധ്യാപിക പി ഉമാദേവി, പി.ടി.എ പ്രസിഡന്റ് ആര്‍ കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് രമ്യ കൃഷ്ണന്‍, റോഡ് സുരക്ഷാവാരം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ ദാസ് പങ്കെടുത്തു.
ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ജോ.ആര്‍.ടി.ഒ എം.ടി ഡേവിസും, മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസി. മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.രാജേഷ്, ഭാരത് മാതാ സ്‌കൂളില്‍ അസി. മോട്ടോര്‍ വൈഹിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.എം രാജേഷ്, സെന്റ് സെബാസ്റ്റ്യന്‍ വിദ്യാലയത്തില്‍ അസി. മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ജലീലും സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നല്കി.
ചിറ്റൂര്‍ സബ്ബ് ആര്‍.ടി.ഒയുടെ കീഴില്‍ പെരുവെമ്പ് സി.എ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ നടന്ന ചടങ്ങ് പെരുവെമ്പ് പഞ്ചായത്ത് പ്രസിണ്ടന്റ് ശശികല ഉദ്ഘാടനം ചെയ്തു. ജോ.ആര്‍.ടി.ഒ എം.കെ പ്രകാശ് അധ്യക്ഷനായി.
ഒറ്റപ്പാലം സബ് ആര്‍.ടി.ഒയുടെ കീഴില്‍ വാണിയംകുളം ടി.ആര്‍.കെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം സന്ധ്യ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്റ്റര്‍ എം രമേഷ് അധ്യക്ഷനായി. ഒറ്റപ്പാലം എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ ജോ. ആര്‍.ടി.ഒ കെ.എസ് ജെമ്മ ചടങ്ങിന് നേതൃത്വം നല്കി.
മണ്ണാര്‍ക്കാട് സബ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ കല്ലടി ഹയര്‍ സെക്കന്‍ഡറിയില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വൈക്കില്‍ ഇന്‍സ്‌പെക്ടര്‍ ജെസ്റ്റിന്‍ മാളിയേക്കല്‍, അസി. മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജെസ്റ്റിന്‍ ഡേവിസ് പങ്കെടുത്തു. മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്‌കൂളില്‍ നഗരസഭ അധ്യക്ഷ എം.കെ സുബൈദ ഉദ്ഘാടനം ചെയ്തു. അസി.മോട്ടോര്‍ വൈഹിക്കല്‍ ഇന്‍സ്‌പെക്ടര്‍ റെജി അധ്യക്ഷനായി.
പട്ടാമ്പി സബ് ആര്‍.ടി.ഒ നേതൃത്വം നല്കിയ സത്യപ്രതിജ്ഞ ചടങ്ങ് കൂറ്റനാട് വട്ടേനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.എല്‍.എ വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്തു. അസി. മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി.കെ സമീര്‍ അധ്യക്ഷനായി. പട്ടാമ്പി ഹയര്‍ സെക്കന്‍ഡറിയില്‍ നഗരസഭ അധ്യക്ഷന്‍ കെ.പി വാപ്പുട്ടി ഉദ്ഘാടനം ചെയ്ത. ജോ. ആര്‍.ടി.ഒ ശിവകുമാര്‍ അധ്യക്ഷനായി.
ആലത്തൂര്‍ സബ് ആര്‍.ടി.ഒ ഗുരുകുലം ബി.എസ്.എസ് വിദ്യാലയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ജോ. ആര്‍.ടി.ഒ മുഹ്‌യിദ്ദീന്‍ അധ്യക്ഷനായി. ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനയ കുമാര്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാര്‍ത്താണ്ഡന്‍ പങ്കെടുത്തു. ആ
ലത്തൂര്‍ എ.എസ്.എം ഹയര്‍ സെക്കന്‍ഡറിയില്‍ ആലത്തൂര്‍ അസി. വിദ്യാഭ്യാസ ഓഫിസര്‍ രവീദാസ് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."